നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Colour Padam | കളറായി 'കളര്‍ പടം'; ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു

  Colour Padam | കളറായി 'കളര്‍ പടം'; ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു

  മലയാളത്തില്‍ HDR ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതയും കളര്‍ പടത്തിനുണ്ട്

  • Share this:
   14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസിന്റെ ബാനറില്‍ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളര്‍ പടം' ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു. സിനിമാ താരങ്ങളായ അശ്വിന്‍ ജോസ് (ക്വീന്‍, ആദ്യരാത്രി ), മമിത ബൈജു (ഖോ ഖോ, ഓപ്പറേഷന്‍ ജാവ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വീഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കളര്‍ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസന്‍ പാടിയ പാട്ടും ചിത്രത്തിന്റെ ആകര്‍ഷണമാണ്.

   കൂടാതെ മലയാളത്തില്‍ HDR ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതയും കളര്‍ പടത്തിനുണ്ട്. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. സിനിമാമ്യൂസിക്: ജോയല്‍ ജോണ്‍സ്, ലിറിക്സ്: റിറ്റോ പി. തങ്കച്ചന്‍, എഡിറ്റ്: അജ്മല്‍ സാബു, കോറിയൊഗ്രഫി: റിഷ് ദന്‍ അബ്ദുല്‍ റഷീദ്, ഡി ഐ: ഡോണ്‍ ബി. ജോണ്‍സ്, സ്റ്റില്‍സ്: അജയ് നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമര്‍: സിമി ആന്‍ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈന്‍: രാകേഷ് ജനാര്‍ദ്ദനന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു രഘു, പോസ്റ്റര്‍ മാമിജോ. അഭിനേതാക്കളായ മിഥുന്‍ വേണുഗോപാല്‍, അഞ്ചു മേരി തോമസ്, അനില്‍ നാരായണന്‍, പ്രണവ്, ജോര്‍ഡി പൂഞ്ഞാര്‍, റിഗില്‍,അജയ് നിപിന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.


   മ്യൂസിക്: ജോയല്‍ ജോണ്‍സ്, ലിറിക്സ്: റിറ്റോ പി. തങ്കച്ചന്‍, എഡിറ്റ്: അജ്മല്‍ സാബു, കോറിയൊഗ്രഫി: റിഷ് ദന്‍ അബ്ദുല്‍ റഷീദ്, ഡി ഐ: ഡോണ്‍ ബി. ജോണ്‍സ്, സ്റ്റില്‍സ്: അജയ് നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമര്‍: സിമി ആന്‍ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈന്‍: രാകേഷ് ജനാര്‍ദ്ദനന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു രഘു, പോസ്റ്റര്‍ മാമിജോ.
   Published by:Jayesh Krishnan
   First published:
   )}