നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ulkazhcha Movie | കാഴ്ച്ച ഇല്ലാത്ത ബാലന്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങളുടെ കഥ; ഉള്‍ക്കാഴ്ച റിലീസിന്

  Ulkazhcha Movie | കാഴ്ച്ച ഇല്ലാത്ത ബാലന്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങളുടെ കഥ; ഉള്‍ക്കാഴ്ച റിലീസിന്

  ലെന്‍സ് വയ്ക്കാതെയാണ് മാസ്റ്റര്‍ വിഷ്ണു ഹരി അന്ധബാലനായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്

  • Share this:
   കാഴ്ചയില്ലാത്ത ബാലന്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങളുടെ കഥ പറയുന്ന ചിത്രമാണ് രാജേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ക്കാഴ്ച്ച. മാസ്റ്റര്‍ വിഷ്ണു ഹരിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

   ലെന്‍സ് വയ്ക്കാതെയാണ് മാസ്റ്റര്‍ വിഷ്ണു ഹരി അന്ധബാലനായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കലാഭവന്‍ മണിയും വിക്രമും മാത്രമാണ് ഇതിനു മുമ്പ് ലന്‍സില്ലാതെ അന്ധകഥാപാത്രത്തെ അവതരിപിച്ചിട്ടുള്ളത്.

   സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെ കഥ ബിജോയി ബാഹുലേയന്റ്റേതാണ് . തിരക്കഥയും സംഭാഷണവും ബിജോയ് ബാഹുലേയനും രൂപേഷ് പീതാബരനും ചേര്‍ന്നെഴുതിയിരിക്കുന്നു.

   സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്‌സി ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹരി കെ.കെ ആണ് . സന്തോഷ് കീഴാറ്റൂര്‍, നെല്‍സണ്‍, വിനോദ് സാഗര്‍, നാരായണന്‍ കുട്ടി, സുന്ദര്‍ പാണ്ഡ്യന്‍, സലിം കോടത്തൂര്‍, മനുരാജ്, ടോണി, അഭിലാഷ് തൃശൂര്‍, മനുരാജ്, ബിനീഷ് ഭാസി, കോട്ടയം പുരുഷന്‍, അശോകന്‍ ശക്തികുളങ്ങര, സുരേഷ് പുതുവയല്‍, അഞ്ഞ്ചലി നായര്‍, കുളപ്പുള്ളി ലീല, സീമ ജി നായര്‍, സക്കീര്‍ ഹുസൈന്‍,മാസ്റ്റര്‍ നിഹാല്‍ പ്രകാശ്, അംബികാ മോഹന്‍ കൃഷ്ണപ്രഭ, എന്നിവര്‍ അഭിനയിക്കുന്നു.

   കുമാരി തസ്ലിമ മുജീബ് കുഞാറ്റയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ നജീം ഷാ. സംഗീതം അജയ് രവി . മധു പ്രണവം. കെ കെ ഗോപന്‍ അജയ് രവിയാണ് പാശ്ചാതലസംഗീതവും ചെയ്യുന്നത്. എം.ജി ശ്രീകുമാറും, വൈക്കം വിജയലക്ഷ്മിയും റിമ്‌ന തോമസും ഋതു കൃഷ്ണയും ദേവനന്ദയും ആലപിച്ച ഗാനങ്ങള്‍ സുജേഷ് ഹരിയും സുജ തിലകരാജും ജയമോഹനുമാണ് എഴുതിയിരിക്കുന്നത്.

   എഡിറ്റിങ്ങ് വിപിന്‍ പോള്‍ സാമുവല്‍ .മേക്കപ്പ് ബിജോയ് കൊല്ലം . ആദ്യമായാണ് അന്ധബാലന്റെ കഥ പറയുന്ന സിനിമയില്‍ വൈക്കം വിജയലക്ഷ്മി പാടുന്നത് ജന്മനാ അന്ധയായ മലയാളത്തിലെ പ്രിയ ഗായികയുടെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് അജയ് രവിയാണ്.

   എം ജി ശ്രീകുമാര്‍ പാടിയ ഗാനം പ്രണവം മധുവാണ് സംഗീതം ചെയ്തിരിക്കുന്നത്. ഗാന രജയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുജേഷ് ഹരിയും. സുജ തിലക രാജും ജയമോഹന്‍ കടുങ്ങല്ലൂരുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അജയ് രവി .പ്രണവംമധു . കെ കെ ഗോപാലന്‍ എന്നിവരുടെ സംഗീത സംവിധാനത്തില്‍ വൈക്കം വിജയലക്ഷ്മിയും. എം ജി ശ്രീകുമാറും കൂടാതെ റിമ്‌നതോമസും . ഋതുകൃഷ്ണയും ദേവനന്ദയും പാടുന്നു.

   അജയ് രവിയാണ് പാശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കൊറിയോ ഗ്രാഫി ഇംതിയാസ് അബൂബക്കര്‍ . ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ അബിളി അപ്പുക്കുട്ടന്‍ . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുജിത്ത് എലിക്കല്‍ . കലാസം വിധാനം അനിഷ് കൊല്ലം . വസ്ത്രാലങ്കാരം ആന്റണി വാഴക്കാലയും. അസീസ് പാലക്കാടും . പി ആര്‍ ഒ ..ഏ എസ് ദിനേശ്
   Published by:Karthika M
   First published:
   )}