പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന " ദി ടീച്ചർ "എന്ന സിനിമയുടെ ചിത്രീകരണം കൊല്ലം (Kollam) തങ്കശ്ശേരിയിൽ ആരംഭിച്ചു. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കലാണ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്
പ്രൊഡക്ഷന്‍ കണ്ട്രോളർ-വിനോദ് വേണുഗോപാല്‍
കല-അനീസ് നാടോടി
മേക്കപ്പ്-അമല്‍ ചന്ദ്രൻ
വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്,
സ്റ്റിൽസ്-ഇബ്സൺ മാത്യു
ഡിസൈൻ- ഓള്‍ഡ് മോങ്ക്സ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാര്‍
ഫിനാന്‍സ് കണ്ട്രോളർ- അനില്‍ ആമ്പല്ലൂര്‍
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻധനേശന്‍, ജസ്റ്റിന് കൊല്ലം,
അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു
അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീന്
അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്
സൗണ്ട് ഡിസൈൻ-സിംങ് സിനിമ
ആക്ഷൻ- രാജശേഖര്‍
വിഎഫ്എക്സ്-പ്രോമിസ്
IMDb റേറ്റിങ്ങിലും തരംഗമായി മോഹന്‍ലാലിന്റെ ‘ആറാട്ട്’ ; ഇന്ത്യൻ ലിസ്റ്റിൽ ഒന്നാമത്
പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ (Mohanlal- B.Unnikrishnan) കൂട്ടുകെട്ടിൽ ഫെബ്രുവരി 18 ന് തീയേറ്ററുകളിൽ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. (Aaraattu Movie) ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ മീശപിരിയും മുണ്ട് മടക്കി കുത്തലുമായി എത്തുന്ന മാസ് എൻ്റർടെയ്നർ ചിത്രം കൂടിയാണ് ആറാട്ട്.
ഒരു പക്കാ മാസ് എന്റര്‍ടൈനര്‍ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിന്റെ ട്രൈലെറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇപ്പോളിതാ ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്സൈറ്റ് ആയ ഐ.എം.ഡി.ബിയിൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്. ഏറ്റവും അധികം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാമതായി ആറാട്ട് ട്രെൻഡ് ചെയ്യുകയാണ്.
Read Also- Six points on Aaraattu | ആയിരം പേരുടെ ബയോ ബബിൾ; ആറാട്ട് കാണാൻ ആറ് കാരണങ്ങള്‍; ബി. ഉണ്ണികൃഷ്ണൻ
ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകന് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ രചന. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് പശ്ചാത്തല സംഗീതെ ഒരുക്കിയ രാഹുൽ രാജാണ് ആറാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ - ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.