നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Jayasurya Sunny | 'സണ്ണിയ്ക്ക് മരിക്കാന്‍ തോന്നുന്നുണ്ടോ?' ജയസൂര്യയുടെ 'സണ്ണി'യുടെ ട്രെയിലര്‍

    Jayasurya Sunny | 'സണ്ണിയ്ക്ക് മരിക്കാന്‍ തോന്നുന്നുണ്ടോ?' ജയസൂര്യയുടെ 'സണ്ണി'യുടെ ട്രെയിലര്‍

    ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി 'സെപ്റ്റംബര്‍ 23-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

    'സണ്ണി' ട്രെയിലര്‍

    'സണ്ണി' ട്രെയിലര്‍

    • Share this:
      ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
      ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി 'സെപ്റ്റംബര്‍ 23-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

      'ഇപ്പോള്‍ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു സാഹചര്യത്തില്‍ പറയാന്‍ ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ' സണ്ണി ' സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു.


      ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സാഹചര്യം തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നതാണ് ട്രെയിലര്‍. ഈ വൈകാരിക ശൂന്യത നികത്താന്‍ കഠിനമായി പരിശ്രമിക്കുമ്പോള്‍, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തില്‍ തെളിയുന്നു.

      ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു.

      സാന്ദ്ര മാധവ്‌ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസൈനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍, സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
      Published by:Jayesh Krishnan
      First published:
      )}