HOME » NEWS » Film » THE TRAILER OF THE CRIME ACTION THRILLER MISSION C STARRING APANI SARATH HAS BEEN RELEASED

Mission-C | അപ്പാനി ശരത് കേന്ദ്രകഥാപാത്രമായെത്തുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'മിഷന്‍-സി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന  ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായികയായി എത്തുന്നത്

News18 Malayalam | news18-malayalam
Updated: May 30, 2021, 4:13 PM IST
Mission-C | അപ്പാനി ശരത് കേന്ദ്രകഥാപാത്രമായെത്തുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'മിഷന്‍-സി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
Mission-C
  • Share this:
യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്‍-സി ' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, ആന്റെണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന  ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായികയായി എത്തുന്നത്. സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.

Youtube Video


മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍-റിയാസ് കെ ബദര്‍ ആണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്‌മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അബിന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അിയറ പ്രവര്‍ത്തകര്‍.
Published by: Jayesh Krishnan
First published: May 30, 2021, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories