നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | 'ഞാന്‍ വെറുക്കാന്‍ തുടങ്ങുന്ന ശത്രു'; ടൊവിനോയുടെ 'കാണെക്കാണെ' ട്രെയിലര്‍ പുറത്ത്

  Tovino Thomas | 'ഞാന്‍ വെറുക്കാന്‍ തുടങ്ങുന്ന ശത്രു'; ടൊവിനോയുടെ 'കാണെക്കാണെ' ട്രെയിലര്‍ പുറത്ത്

  സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്.

  • Share this:
   ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് 'കാണെകാണെ'. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

   ഉയരെ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


   സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടീസര്‍ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 17നാണ് റിലീസ്.

   ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.
   Published by:Jayesh Krishnan
   First published: