• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദി അൺ ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ; രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി


Updated: August 28, 2018, 7:58 PM IST
ദി അൺ ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ; രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി

Updated: August 28, 2018, 7:58 PM IST
സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കരൺ ജീത് കൗർ- ദി അൺ ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. സണ്ണിയുടെ സിനിമ ജീവിതത്തെ കുറിച്ചാണ് രണ്ടാം ഭാഗം എന്ന് വ്യക്തമാക്കുന്നതാണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ വ്യക്തമാക്കുന്നത്. പോൺ താരത്തിൽ നിന്ന് ബോളിവുഡിൽ എത്തിയതെങ്ങനെയാണെന്ന് ഇതിൽ പറയുന്നു.

നടിയുടെ അമ്മയുടെ വാക്കുകളോടെയാണ് ട്രെയിലർ ആരംഭിച്ചിരിക്കുന്നത്. മകൾ നല്ലൊരു മകളായും ഭാര്യയായും മാറുന്നത് എല്ലാവരെയും പോലെ താനും ആഗ്രഹിച്ചിരുന്നുവെന്ന അമ്മയുടെ വാക്കുകളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. എന്നാൽ ലോകം അറിയുന്ന അഡൽ‌ട്ട് താരമായി മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവര്‍ പറയുന്നു. വളരെ വൈകാരിക രംഗങ്ങൾ നിറഞ്‍തായിരിക്കും രണ്ടാം ഭാഗമെന്ന് വ്യക്തമാണ്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏറെ ബുദ്ധിമുട്ടികൾ നിറഞ്ഞതാണെന്ന് സണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്തംബർ 18 മുതൽ രണ്ടാം സീസൺ സീ5ൽ സംപ്രേക്ഷണം ആരംഭിക്കും.

 

First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍