നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar movie | മരക്കാര്‍ റിലീസ് ദിവസം തീയേറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്

  Marakkar movie | മരക്കാര്‍ റിലീസ് ദിവസം തീയേറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്

  ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധ സൂചകമായി തീയോറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു

  • Share this:
   കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍.

   ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധ സൂചകമായി തീയോറ്ററുകളില്‍ കരിങ്കൊടി കൊട്ടുമെന്ന് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു. അന്ന് ജീവനക്കാര്‍ കറുന്ന ബാഡ്ജുകള്‍ ധരിക്കുമെന്നും ഫിയോക്ക് വ്യത്തങ്ങള്‍ അറിയിച്ചു.

   തീയറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് ഉടമകൾ ആന്റണി പെരുമ്പാവൂരിനോട് വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയാറാണെന്ന് തിയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തീയറ്ററുടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയും പരാജയമായി.

   ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു.

   Also Read-Asif Ali | ആസിഫും രജിഷയും വീണ്ടും; 'എല്ലാം ശരിയാകും' ട്രെയ്‌ലര്‍ പുറത്ത്

   കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തീറ്ററുകള്‍ തുറന്നത്. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

   Also Read- Kurup movie | റിലീസ് ദിവസത്തെ സീറ്റുകൾ നിറയുന്നു; 'കുറുപ്പ്' മലയാള സിനിമയ്ക്ക് പ്രതീക്ഷയേകുമോ?
   Published by:Jayashankar AV
   First published:
   )}