• HOME
  • »
  • NEWS
  • »
  • film
  • »
  • തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്

തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്

റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയേറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇവരെ നിയന്ത്രിക്കാന്‍ സിനിമ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചു.

  • Share this:

    തിയേറ്ററിനകത്ത് നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടനായായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിയേറ്റര്‍ കവാടത്തില്‍ നിന്നടക്കം പ്രേക്ഷകരുടെ റിവ്യു എടുക്കുന്ന മാധ്യമങ്ങളുടെ രീതിക്കെതിരെ നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും യോഗത്തില്‍ ശക്തമായ നിലപാടെടുത്തു. അടുത്തിടെ റിലീസ് ചെയ്ത ചില സിനിമകളെ ബോധപൂര്‍വം ലക്ഷ്യം വെച്ച് മോശം പ്രചരണം നടത്തുന്നുണ്ടെന്നും ഇത് കനത്ത സാമ്പത്തിക നഷ്ടം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

    ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്ന്

    ‘ ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഇവരെ വിലക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. തിയേറ്റര്‍ കോമ്പൗണ്ടിന് പുറത്തുള്ള കാര്യങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവില്ല. തിയേറ്ററുകളിലേയ്ക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയേറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇവരെ നിയന്ത്രിക്കാന്‍ സിനിമ മന്ത്രിയുമായി ചര്‍ച്ച നടത്തും’- കെ. വിജയകുമാര്‍ പറഞ്ഞു.

    Published by:Arun krishna
    First published: