കൊച്ചി: യു.എസ്. (The US) കേന്ദ്രീകരിച്ചുള്ള വിനോദ കമ്പനിയായ ഇമോഷണല്‍ എന്റര്ടെയ്ന്മെന്റ് നെറ്റ്വര്‍ക്ക് 'തീയറ്റര്‍ഹൂഡ്സ്.കോം' (theaterhoods.com) എന്ന പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം (OTT platform) അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിങ്ങളുടെ സ്വന്തം സ്ക്രീനില്‍ ഇനി സിനിമകളും സീരിയലുകളും കാണാനുള്ള അവസരമാണ് പുതിയ സ്ട്രീമിങ് സര്‍വീസിലൂടെ ലഭിക്കുക. കൂടാതെ ഇഷ്ടപ്പെട്ട സിനിമകള്‍ തിയെറ്ററിൽ പോയി കാണാന്‍ സൗജന്യ ടിക്കറ്റുകളും ലഭ്യമാക്കും.
ഇന്ത്യന്‍ സിനിമാ പ്രേമികളെ തങ്ങള്‍ നന്നായി മനസിലാക്കുന്നു, ഇന്ത്യക്കാരന് എന്ന നിലയില്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിമാനം കൊള്ളുന്നുവെന്നും അത് ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നും അതു കൊണ്ടുതന്നെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ലെന്നും, ഒടിടി പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഓരോ നിമിഷവും ആസ്വാദ്യമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും തീയറ്റർഹൂഡ്സ് ഇന്ത്യന്‍ റീജിയണൽ മാര്‍ക്കറ്റിങ് മേധാവി പ്രസാദ് വസീകരന്‍ പറഞ്ഞു.
തങ്ങള്‍ നല്‍കുന്നത് ലോകോത്തര ഉള്ളടക്കങ്ങളാണെന്നും ലൈബ്രറിയിയില്‍ 5000 ത്തിലധികം ഇന്ത്യന്‍ ഭാഷാ ഉള്ളടക്കങ്ങള ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
ഇപ്പോള്‍ ഏതാനും ചിത്രങ്ങള്‍ മാത്രമാണ് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ പ്രീമിയര്‍ ചെയ്യുന്നത്, വലിയ ചിത്രങ്ങള്‍ ഇപ്പോഴും തിയെറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്നും സിനിമ പ്രേമികള്‍ക്ക് ഒടിടിയില്‍ പുതിയ ചിത്രങ്ങള്‍ എത്തണമെങ്കില്‍ 30-45 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
തിയെറ്ററിലെ അനുഭവം ഒന്നു വേറെ തന്നെയാണ്, അതുകൊണ്ടാണ് ഈ വിടവ് നികത്താനായി ഇന്ത്യയിലൊട്ടാകെ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നതെന്നും അതോടൊപ്പം പരിധിയില്ലാത്ത ഉള്ളടക്കങ്ങളാണ് തീയറ്റർഹൂഡ്സ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 15ന് അവതരിപ്പിച്ച തിയെറ്റർഹൂഡ്സ് കാണികള്‍ക്ക് തിയെറ്ററിലെയും ഒടിടിയിലെയും അനുഭവം ഒരുമിച്ചു നല്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉള്ളടക്കങ്ങളുണ്ട്. വരിക്കാര്‍ക്ക് പരിധിയില്ലാത്ത വിനോദം നല്കുമ്പോള് ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും ഉള്ളടക്ക സൃഷ്ടാക്കള്‍ക്കും തിയെറ്റർഹൂഡ്സ് അവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രമോഷനുവേണ്ടി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നു.
കൂടാതെ തിയേറ്റർ ശൃംഖലകളുമായുള്ള പങ്കാളിത്തത്തിലൂടെ
വരിക്കാരുടെ ആനന്ദം, നിർമ്മാതാക്കളുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പ്, തിയെറ്റർ ഉടമകളുടെ വിശ്വസ്ത പങ്കാളി എന്നിവയായി വർത്തിക്കും. സിനിമ, വെബ് സീരീസ്, ടിവി പരിപാടികള്‍, സംഗീതം തുടങ്ങിയവയെല്ലാം ഒരു പ്ലാറ്റ്ഫോമില്‍ തന്നെ ലഭ്യമാകും.
തിയെറ്റർഹൂഡ്സ് നിലവില്‍ വെബ്, ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയില്‍ ലോകം മുഴുവന്‍ ലഭ്യമാണ്. സൗജന്യ പ്രമോഷനുകള്‍ക്കായി നിര്‍മ്മാതാക്കള്‍/സംവിധായകര്‍, ഉള്ളടക്ക സൃഷ്ടാക്കള്‍ തുടങ്ങിയവര്‍ക്ക് ട്രെയ്ലറുകളുമായി content@theaterhoods.com നെ സമീപിക്കാവുന്നതാണ്.
Summary: Theaterhoods is a US-based OTT platform reaching India, which is open for release of movies and serials
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.