നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kerala Theatres തിങ്കളാഴ്ച തീയറ്റർ തുറക്കും; സുരേഷ് ഗോപിയുടെ കാവലിനു മുന്‍പ് ദുല്‍ഖറിന്റെ കുറുപ്പ്; മരയ്ക്കാര്‍ ഒടിടിയല്ല;

    Kerala Theatres തിങ്കളാഴ്ച തീയറ്റർ തുറക്കും; സുരേഷ് ഗോപിയുടെ കാവലിനു മുന്‍പ് ദുല്‍ഖറിന്റെ കുറുപ്പ്; മരയ്ക്കാര്‍ ഒടിടിയല്ല;

    തിങ്കളാഴ്ച തിയേറ്റര്‍ തുറന്നാലും ബുധന്‍ , വ്യാഴം ദിവസങ്ങളിലായാകും സിനിമ പ്രദര്‍ശനം ആരംഭിക്കുക

    • Share this:
    കൊച്ചി:സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ ചിത്രങ്ങള്‍ അന്യഭാഷയില്‍ നിന്നാകും. ഉദ്ഘാടനത്തിന് വെടി മുഴക്കാന്‍ എത്തുന്നത് ജയിംസ് ബോണ്ട് ചിത്രമാണ് പിന്നാലെ രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ വരവ്. അടുത്ത മാസത്തോടെ മലയാള ചിത്രങ്ങള്‍ സജീവമാകും.ദുല്‍ഖറിന്റെ കുറുപ്പ് നവംബര്‍ 12ന് എത്തും. അതിനു ശേഷം നവംബര്‍ 25 ന് സുരേഷ് ഗോപിയുടെ കാവല്‍തിയേറ്ററുകളില്‍ എത്തും.

    തിങ്കളാഴ്ച തിയേറ്റര്‍ തുറന്നാലും ബുധന്‍ , വ്യാഴം ദിവസങ്ങളിലായാകും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഒട്ടനവധി ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നുണ്ട്.റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് ഫിലിം ചേംബറുമായി 27ന് ചര്‍ച്ച നടത്തും. ചിത്രങ്ങള്‍ സംബന്ധിച്ച് മുന്‍ഗണന ലിസ്റ്റ് ഉണ്ടാക്കും. ഇതിന് അനുസരിച്ചായിരിക്കും തിയറ്ററുകളും റിലീസ് തീയതിയും നിശ്ചയിക്കുക.മരയ്ക്കാര്‍ പോലുള്ള വലിയ ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെയാകുംപ്രദര്‍ശിപ്പിക്കുക . മരയ്ക്കാര്‍ ഒ ടി ടി യില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒരു ചിത്രമല്ല. അതു കൊണ്ട് ഇത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ലഒ ടി ടി താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും തിയേറ്റര്‍ ഉടമാ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.

    അടുത്തകാലത്തായി ആയി ഒ ടി ടി യില്‍ സ്ഥിരമായി സിനിമകള്‍ റിലീസ് ചെയ്യാന്‍ താല്പര്യം എടുക്കുന്ന നടന്‍ പൃഥ്വിരാജിന് ഒരു വിലക്കും തിയേറ്റര്‍ സംഘടനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പൃഥ്വിരാജുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇനി വരുന്ന ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്നും ഫിയോക്ക് വ്യക്തമാക്കി.

    ഇപ്പോള്‍ സര്‍ക്കാരുമായി നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ണമായും വിജയമാണ്.തിയേറ്ററുകള്‍ പൂട്ടിക്കിടന്ന സമയത്തെ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പുണ്ട്. നിരവധിയായ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വ്യവസായം തുടര്‍ന്നു കൊണ്ടു പോകാന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമാണ് . ഇതുവരെയും അനുഭാവപൂര്‍വമായാണ് സര്‍ക്കാരും വകുപ്പ് മന്ത്രിയും ഇടപെടുന്നത്. വൈദ്യുതി ചാര്‍ജ് , കെട്ടിട നികുതി, വിനോദ നികുതി , തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സംഘടന ആവശ്യപ്പെട്ടു .

    നിലവിലെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 50% പ്രേക്ഷകരുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണ്. ഇതിന് ഇന്ന് കുറച്ചുകൂടി അനുഭാവപൂര്‍വമായ നടപടികള്‍ ഉണ്ടാകണം . സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരേയും തിയേറ്ററില്‍ അനുവദിക്കണം.സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്നും 5 % ആക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിയോക്ക് വ്യക്തമാക്കി.
    Published by:Jayashankar AV
    First published:
    )}