നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Theatres closed down | ഡൽഹിക്കു പിന്നാലെ സിനിമ തിയേറ്ററുകൾ അടച്ചുപൂട്ടി ഹരിയാനയും

  Theatres closed down | ഡൽഹിക്കു പിന്നാലെ സിനിമ തിയേറ്ററുകൾ അടച്ചുപൂട്ടി ഹരിയാനയും

  ഹരിയാനയിൽ ശനിയാഴ്ച 552 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുഗ്രാം ജില്ലയിൽ മാത്രം ആരോഗ്യവകുപ്പ് ബുള്ളറ്റിൻ പ്രകാരം 298 കേസുകളുണ്ട്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഹരിയാനയിൽ (Haryana) കോവിഡ് കേസുകളുടെ (Covid 19 cases) എണ്ണം വർധിച്ച സാഹചര്യത്തിൽ, സിനിമ തിയേറ്ററുകൾ (cinema theatres) അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുൾപ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും സ്പോർട്സ് കോംപ്ലക്സുകളും ഔദ്യോഗിക ഉത്തരവ് പ്രകാരം ജനുവരി 2 മുതൽ 12 വരെ അടച്ചിടും.

   അംബാല, പഞ്ച്കുല, സോനിപത്ത് എന്നിവയാണ് നിയന്ത്രണങ്ങൾ ബാധകമായ മറ്റ് മൂന്ന് ജില്ലകൾ. സംസ്ഥാനത്ത് രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ നിലവിൽ വന്ന ദിവസമാണ് ഈ പ്രഖ്യാപനം.

   ഗുരുഗ്രാം, ഫരീദാബാദ്, അംബാല, പഞ്ച്കുള, സോനിപത് എന്നിവിടങ്ങളിലെ എല്ലാ സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും ജനുവരി 2 മുതൽ ജനുവരി 12 വരെ ഹരിയാന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അടച്ചിരിക്കും.

   ഹരിയാനയിൽ ശനിയാഴ്ച 552 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുഗ്രാം ജില്ലയിൽ മാത്രം ആരോഗ്യവകുപ്പ് ബുള്ളറ്റിൻ പ്രകാരം 298 കേസുകളുണ്ട്.

   ദേശീയ തലസ്ഥാന മേഖലയ്ക്ക് കീഴിലുള്ള ഗുരുഗ്രാമിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.
   ഇപ്പോൾ ഒരാഴ്ചയിലേറെയായി ഫരീദാബാദിൽ 107, അംബാല 32, പഞ്ച്കുല 26 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   നേരത്തെ, കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.

   ഔദ്യോഗിക കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ, ഹരിയാനയിൽ ഒമിക്രോൺ വേരിയന്റിന്റെ 63 കേസുകൾ ഉണ്ടായിരുന്നു.

   ഡൽഹിയിലെ തിയേറ്ററുകളുടെ അടച്ചുപൂട്ടൽ രണ്ട് വലിയ സിനിമകൾ മാറ്റിവെക്കാൻ കാരണമായി. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ആക്ഷൻ ചിത്രമായ RRR (റൈസ് റോർ റിവോൾട്ട്) കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ശനിയാഴ്ച മാറ്റിവച്ചു.

   ദക്ഷിണേന്ത്യൻ താരങ്ങളായ രാം ചരണും എൻ ടി രാമറാവു ജൂനിയറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ ഏതാണ് കാത്തിരിക്കവെയാണ് പൊടുന്നനെയുള്ള മാറ്റം.

   ഡിവിവി എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന, RRR റിലീസ് വൈകും എന്ന വാർത്ത രണ്ടു ദിവസങ്ങൾക്കു മുൻപാണ് വന്നത്. RRR സിനിമയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിലീസ് തീയതി മാറ്റിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

   രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം വൈകുന്ന രണ്ടാമത്തെ ചിത്രമാണ് RRR. നേരത്തെ, ഷാഹിദ്
   കപൂർ അഭിനയിച്ച ‘ജേഴ്‌സി’ ഡിസംബർ 31 ന് റിലീസ് ചെയ്യാനിരിക്കവേ തിയതി നീട്ടിയിരുന്നു.

   Summary: Cinema theatres in Haryana remain shut after rising number in Omicron cases. Two major movies, set for a pan-Indian release, were pushed to a later date following major cities across India shutting down the cinema halls
   Published by:user_57
   First published: