കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയറ്ററുകൾ അടച്ചിടും. ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ മുതൽ (മാർച്ച് 11, ബുധൻ) മുതൽ തിയറ്ററുകൾ അടച്ചിടും.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകും വരെ അടച്ചിടനാണ് തീരുമാനം.
അതേസമയം, മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ ഷൂട്ടിംഗ് ഇന്ന് വൈകുന്നേരത്തോടെ നിർത്തും. നിലവിൽ ചിത്രീകരണം നടക്കുന്ന 20ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്നാണ് നിർദേശം.
കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.