പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസില്‍ മാറ്റമില്ലെന്ന് അണിയറ പ്രരവര്ത്തകര് വ്യക്തമാക്കി. ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസന് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
പ്രണവ് മോഹന്‍ലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്ശന്, അരുണ്‍ കുര്യന്, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്.
പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍: അനില്‍ എബ്രാഹം, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.