• HOME
 • »
 • NEWS
 • »
 • film
 • »
 • Thesni Khan | കഥ, സംവിധാനം തെസ്നി ഖാൻ; ഹ്രസ്വചിത്രം 'ഇസ്തിരി' റിലീസ് ചെയ്തു

Thesni Khan | കഥ, സംവിധാനം തെസ്നി ഖാൻ; ഹ്രസ്വചിത്രം 'ഇസ്തിരി' റിലീസ് ചെയ്തു

'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി

 • Share this:
  ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ. ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു. പ്രവിരാജ് വി. നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
  സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.

  ആലാപനം-വിനായക് പ്രസാദ്, ഡിസൈൻ- ലൈനോജ് റെഡ്ഡിസൈൻ, കോസ്റ്റ്യൂം ഡിസൈനർ- ജിഷ പ്രസാദ്, മേക്കപ്പ്- ഇർഷാദ്, കല- അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടർ- രോഹിത്, സ്റ്റുഡിയോ- എൻ എസ് മീഡിയ, റെക്കോഡിംഗ് & മിക്സിംഗ് - നിഹിൽ പി വി, സൗണ്ട് ഡിസൈൻ- നിഹിൽ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് : വിഷ്ണു പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ- ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ- ഷമീർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

  Also read: Karthi in Sardar | കാർത്തിയുടെ 'സർദാർ' സീക്വൽ വരുന്നു; പ്രഖ്യാപന ടീസർ പുറത്ത്

  കാർത്തിയെ (Karthi) നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്ത 'സർദാർ' (Sardar movie) മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സർദാർ നിർമ്മാതാക്കളായ 'പ്രിൻസ് പിക്ചേഴ്സ്' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടീസർ പ്രകാരം ഈ ചിത്രത്തിന് അധികം വൈകാതെ ഒരു സീക്വൽ ഉണ്ടാകും.

  ടീസറിൽ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കാർത്തിയോട് സംസാരിക്കുന്നത് കാണാം. “നിങ്ങൾ സർക്കാരിന്റെ ഒരു പ്രധാന ഓപ്പറേഷൻ നശിപ്പിച്ചു. അതിനാൽ, നിങ്ങളെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു"... "ഞാനാണ് അവരെ അത് ചെയ്യാൻ പ്രേരിപ്പിച്ചത്." എന്നാണ് ഡയലോഗ്.

  തുടർന്ന് അദ്ദേഹം കാർത്തിക്ക് ഒരു ഓഫർ നൽകുന്നു. “ഒരു രാജ്യദ്രോഹിയുടെ മകനാണ് എന്നതാണ് ഇപ്പോൾ നിങ്ങളുടെ ഐഡന്റിറ്റി. അത് നമ്മുടെ നേട്ടവുമാണ്. നമ്മുടെ ശത്രുക്കളിൽ നിന്ന് നല്ല പേര് സമ്പാദിക്കാൻ ഇത് നിങ്ങളെ സഹായിക്കും. എനിക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?"

  കാർത്തി സമ്മതം മൂളുകയും, അവർ കമ്പോഡിയയിൽ നിന്നും പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അയാളോട് പറയുന്നു. കാർത്തിയുടെ കോഡ് നെയിം വെളിപ്പെടുത്താൻ ഒരുങ്ങുമ്പോൾ ടീസർ അവസാനിക്കുന്നു.

  പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ കാർത്തി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. ചങ്കി പാണ്ഡേ, റാഷി ഖന്ന, രജിഷ വിജയൻ, ലൈല എന്നിവർ മറ്റുവേഷങ്ങൾ ചെയ്തു. സിനിമയിൽ, റോ ഏജൻസിയിൽ ഒരു ഫയൽ മോഷ്ടിച്ച ഒരു സൂത്രധാരനെ പിടികൂടാൻ ഇൻസ്പെക്ടർ വിജയ് പ്രകാശ് നിയോഗിക്കപ്പെടുന്നു, അയാളുടെ ഭൂതകാലത്തെക്കുറിച്ച് ഇദ്ദേഹം പഠിക്കുകയും ചെയ്യുന്നു.
  Published by:user_57
  First published: