• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമ്മയിൽ എക്സിക്യുട്ടിവ് അംഗങ്ങൾ തീരുമാനമെടുക്കുന്നത് ദിലീപുമായി സംസാരിച്ചതിനു ശേഷം

news18india
Updated: June 28, 2018, 4:22 PM IST
അമ്മയിൽ എക്സിക്യുട്ടിവ് അംഗങ്ങൾ തീരുമാനമെടുക്കുന്നത് ദിലീപുമായി സംസാരിച്ചതിനു ശേഷം
news18india
Updated: June 28, 2018, 4:22 PM IST
കൊച്ചി: അമ്മ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് നടി തെസ്നി ഖാൻ. വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണമെടുക്കാൻ ബന്ധപ്പെട്ടപ്പോളാണ് തെസ്നി ഖാൻ ന്യൂസ് 18നോട് ഇങ്ങനെ പറഞ്ഞത്. താൻ എക്സിക്യൂട്ടീവ് മെമ്പറല്ല, സാധാരണ മെമ്പറാണ്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും കൂടി ഓക്കെയാക്കി. വരുംവരായ്ക ആരും ചിന്തിച്ചില്ലെന്നും എന്നാൽ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തെറ്റല്ലെന്നും തെസ്നി ഖാൻ പറഞ്ഞു. അമ്മയിലേക്ക് വരുന്നതും വരാതിരിക്കുന്നതും ദിലീപിന്‍റെ ഇഷ്ടം. ദിലീപുമായി ചർച്ച ചെയ്തിട്ടേ എക്സിക്യൂട്ടീവ് അംഗങ്ങൾ തീരുമാനം എടുക്കുകയുള്ളൂ. ജനറൽ ബോഡി അങ്ങനെ പറഞ്ഞാലും താൽപര്യമുണ്ടോ, ഇല്ലയോയെന്ന് ദിലീപിനോട് ചോദിക്കണമല്ലോ. കേസ് കഴിഞ്ഞ ശേഷം വരാമെന്ന് ദിലീപ് പറഞ്ഞാൽ പിന്നെ അങ്ങനെയല്ലേ പറ്റുകയുള്ളൂവെന്നും തെസ്നി ഖാൻ ചോദിച്ചു.

അമ്മ മഴവിൽ ഷോയിലെ സ്കിറ്റിനെപ്പറ്റി വിവാദം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഡബ്ല്യുസിസി പറയുന്നത്. അത് ചെയ്യുമ്പോൾ ആരും വിമർശനം ഉന്നയിച്ചിരുന്നില്ല. എല്ലാവരും കേട്ടശേഷമാണ് സ്കിറ്റ് ചെയ്തത്. ആരെയും കുറ്റപ്പെടുത്തുന്നതല്ല സ്കിറ്റ്. ലേഡീസിനു വേണ്ടി ഒരു സ്കിറ്റ് ഉണ്ടാക്കിയതാണ്. എല്ലാ അംഗങ്ങളും കേട്ട ശേഷമാണ് സ്കിറ്റ് തയ്യാറാക്കിയത്. പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അപ്പോൾ റിജക്ട് ചെയ്യണമായിരുന്നു. സ്കിറ്റ് രഹസ്യമായി റിഹേഴ്സൽ ചെയ്തു എന്നൊക്കെ പറയുന്നത് വെറുതെയാണെന്നും തെസ്നി പറഞ്ഞു. പബ്ലിക്കായി, എല്ലാവരുടെയും മുന്നിൽവെച്ചാണ് റിഹേഴ്സൽ നടത്തിയത്. റിഹേഴ്സലിനായി ഓരോരുത്തർക്കും ഓരോ റൂം നൽകിയിരുന്നു. അവിടെവച്ചാണ് റിഹേഴ്സൽ നടത്തിയത്. ഡബ്ല്യുസിസിയെയോ റിമ കല്ലിങ്കലിനെയോ പരിഹസിക്കാനായിരുന്നില്ല സ്കിറ്റ്. സ്കിറ്റ് ചെയ്യുമ്പോൾ അങ്ങനെ വിചാരിച്ചിട്ടേയില്ല.

സുരഭി ലക്ഷ്മിയാണ് സ്കിറ്റിന്റെ ത്രെഡ് കൊണ്ടുവന്നത്. ഇപ്പോൾ സുരഭി അമേരിക്കയിലാണ്. 20നേ തിരിച്ചുവരികയുള്ളു. അവരൊന്നും വിചാരിച്ചിട്ടു കൂടിയില്ല. പെണ്ണുങ്ങളുടെ ഒരു പൊങ്ങച്ചസംഭവം അങ്ങനെയാണ് സ്കിറ്റ് ചെയ്തിരിക്കുന്നത്. ഒരു കോമഡി സ്കിറ്റ് എന്ന് മാത്രമേ വിചാരിച്ചിട്ടുള്ളൂ. നമ്മൾ നമ്മളെത്തന്നെ കളിയാക്കുന്ന തരത്തിലാണ് ചെയ്തത്. ആർക്കും ഒന്നും തോന്നിയില്ല. ലാലേട്ടനും മമ്മൂക്കയുമടക്കം സ്കിറ്റിലുണ്ട്. അവരും സ്കിറ്റ് കേട്ട ആൾക്കാരാണ്. അങ്ങനെയാണെങ്കിൽ ഇത് ചെയ്യരുതെന്ന് അവർ പറയേണ്ടതല്ലേ. അങ്ങനെ ആരെയും കളിയാക്കാൻ ഉദ്ദേശിച്ചിട്ടേയില്ല. പാർവതി ഉൾപ്പെടെ ഷോയിൽ പങ്കെടുത്തതാണ്. അങ്ങനെയെങ്കിൽ പാർവതിക്ക് അവിടെവെച്ച് പറയാമായിരുന്നല്ലോയെന്നും തെസ്നി പറഞ്ഞു.

ടെലികാസ്റ്റിംഗ് കഴിഞ്ഞിട്ട് ഇങ്ങനെയൊക്കെ പറയാൻ നിന്നാൽ ഞങ്ങൾ നിരപരാധികളാണ്. ഞങ്ങൾ അമ്മ ഷോയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. ഞാനൊക്കെ അഭിപ്രായം പറയുന്ന ആൾക്കാരാണ്. ആരെയും കളിയാക്കുന്നതായി ഞങ്ങൾക്കാർക്കും തോന്നിയില്ല. അങ്ങനെയെങ്കിൽ ഞാനെങ്കിലും പറയുമായിരുന്നു. പെണ്ണുങ്ങൾക്ക് പ്രാധാന്യമുള്ള സ്കിറ്റാണെന്ന് പാർവതിക്ക് അറിയാമായിരുന്നു. റിമ കല്ലിങ്കലിനെ പരിഹസിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. സ്കിറ്റ് എഴുതിയവരോടാണ് ഇതൊക്കെ ചോദിക്കേണ്ടത്. മിമിക്രിക്കാരായ രണ്ടുപേരാണ് സ്കിറ്റ് എഴുതിയത്.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍