നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rhea Chakraborty| 'ഒരു പെൺകുട്ടിയെ രണ്ടായി കീറിമുറിച്ചു'; റിയയ്ക്കെതിരായ മാധ്യമവിചാരണയിൽ ട്വിങ്കിൾ ഖന്ന

  Rhea Chakraborty| 'ഒരു പെൺകുട്ടിയെ രണ്ടായി കീറിമുറിച്ചു'; റിയയ്ക്കെതിരായ മാധ്യമവിചാരണയിൽ ട്വിങ്കിൾ ഖന്ന

  ഒരു പെൺകുട്ടിയെ രണ്ടായി മുറിച്ചു എന്നാണ് ട്വിങ്കിൾ റിയക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയെ കുറിച്ച് പ്രതികരിച്ചത്.

  Twinkle Khanna

  Twinkle Khanna

  • Share this:
   സുശാന്ത് സിങ് ര്ജുപത്തിന്റെ മരണത്തിൽ റിയ ചക്രബർത്തിക്കെതിരായ മാധ്യമ വിചാരണയിൽ പ്രതികരണവുമായി നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ട്വിങ്കിൾ പ്രതികരിച്ചത്.

   ഒരു പെൺകുട്ടിയെ രണ്ടായി മുറിച്ചു എന്നാണ് ട്വിങ്കിൾ റിയക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയെ കുറിച്ച് പ്രതികരിച്ചത്.

   കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റിയ ചക്രബർത്തിയെ ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി റിയയ്ക്കെതിരെ സോഷ്യൽമീഡിയയിലൂടെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ ബോളിവുഡ് താരങ്ങൾ അടക്കം രംഗത്ത് വന്നിരുന്നു.

   You may also like:US Open 2020: പുരുഷ ഫൈനലിൽ കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി ഡൊമിനിക് തീം [NEWS]


   നാർകോടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിന് എത്തിയ റിയയെ മാധ്യമങ്ങൾ വളഞ്ഞതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. തപ്സി പന്നു, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനം കപൂർ, റിച്ച ഛദ്ദ തുടങ്ങിയവരടക്കമുള്ളവരാണ് വിമർനവുമായി എത്തിയത്.

   ബൈക്കുള വനിതാ ജയിലിലാണ് റിയ ചക്രബർത്തി ഇപ്പോഴുള്ളത്. റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡ എന്നിവരടക്കം പത്ത് പേരെയാണ് ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്.

   അതിനിടയിൽ, റിയ ചക്രബർത്തി നടിമാരായ സാറ അലിഖാൻ, രാകുൽ പ്രീത് എന്നിവരെ കുറിച്ച് നാർകോടിക്സ് ബ്യൂറോയ്ക്ക് മൊഴി നൽകിയതായി വാർത്ത വന്നിരുന്നു. എന്നാൽ റിയ ആരുടേയും പേര് പറഞ്ഞില്ലെന്ന് നാർകോടിക്സ് ബ്യൂറോ വ്യക്തമാക്കി. വാർത്ത വന്നതിന് പിന്നാലെ സാറയ്ക്കും രാകുലിനുമെതിരെ സോഷ്യൽമീഡിയയിൽ കടുത്ത ആക്രമണമുണ്ടായിരുന്നു.
   Published by:Naseeba TC
   First published:
   )}