തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര (State Film Awards) വേദിയില്‍ തിളങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ ( Thinkalazhcha Nishchayam) ട്രെയ്ലര് പുറത്തിറങ്ങി. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ സിനിമയായി തിങ്കളാഴ്ച നിശ്ചയത്തെ തെരഞ്ഞെടുത്തിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ 'സോണി ലിവി' (Sony LIV)ലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിംഗ് തീയതി (Releasing Date) പ്രഖ്യാപിച്ചിട്ടില്ല.
മികച്ച രണ്ടാമത്തെ സിനിമയ്ക്കൊപ്പം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇരുപത്തഞ്ചാമത് ഐ എഫ് എഫ് കെയിലും സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. 'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്ലൈനില് എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന് കൂടിയായ സെന്ന ഹെഗ്ഡെ ആണ്, പുഷ്കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.
Also Read-
എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു; വിശദീകരണവുമായി നടി ഗായത്രി സുരേഷ്അനഘ നാരായണന്, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്, അനുരൂപ് പി, അര്ജുന് അശോകന്, അര്‍പ്പിത് ഹെഗ്ഡെ, മനോജ് കെ യു, രഞ്ജി കന്‍കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഭാഷകൊണ്ടും അവതരണം കൊണ്ടും മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Also Read-
Juhi Chawla| 'ആരാണ് ആമിർഖാൻ, ആരാണ് ജൂഹി ചൗള?'; 33 വർഷം മുമ്പ് ടാക്സി ഡ്രൈവർമാർ പരിഹസിച്ചതിനെ കുറിച്ച് താരംഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, സെന്ന ഹെഗ്ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ടൊവീനോ നായകനായ 'കാണെക്കാണെ' ആയിരുന്നു സോണി ലിവിന്റെ ആദ്യ ഡയറക്ട് മലയാളം റിലീസ്.
Also Read-
അപ്പാനി ശരത്തിന്റെ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിച്ചുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.