നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ'യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

  Pushpa | അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ'യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

  സിത്താരയാണ് ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്

  ഗാനരംഗം

  ഗാനരംഗം

  • Share this:
   അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ മൂന്നാം ഗാനം റിലീസ് ചെയ്തു. 'സാമി സാമി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് റിലീസ് ചെയ്തത്. സിത്താരയാണ് ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ദേവി ശ്രി പ്രസാദാണ്.

   ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

   മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.   Also read: നിങ്ങൾക്കുമാകാം കോടീശ്വരനിൽ നിന്നും ഗായകനിലേക്ക്; 'കാവൽ' സിനിമയിൽ നിന്നും സന്തോഷിന്റെ ഗാനം അവതരിപ്പിച്ച് സുരേഷ് ഗോപി

   2019-20 നിങ്ങൾക്കുമാകാം കോടീശ്വരൻ അഞ്ചാം സീസണിലെ മത്സരാര്ഥിയായിരുന്നു സംഗീത. അവർക്കൊപ്പം വേദിയിൽ എത്തിയതാണ് സന്തോഷ്. പാട്ടുകാരനാണ് സന്തോഷ്. ആ വേദിയിൽ സന്തോഷ് മനോഹരമായി പാടി. യേശുദാസ് മാത്രം പാടിയാലേ ആസ്വാദ്യമാകൂ എന്ന് സുരേഷ് ഗോപി കരുതിയ ശ്രീരാഗമോ... എന്ന ഗാനം പാടി സന്തോഷ് സുരേഷ് ഗോപിയുടെ മനംകവർന്നു. ഒരു സിനിമയിൽ പാടിയ ശേഷമേ മരിക്കാവൂ എന്ന സന്തോഷിന്റെ ആഗ്രഹം സംഗീതയാണ് തുറന്നു പറഞ്ഞത്.

   ശാരീരിക വൈഷമ്യങ്ങളുള്ള സന്തോഷിന്റെ ആഗ്രഹം നിറവേറ്റാനുള്ള സുരേഷ് ഗോപിയുടെ തീരുമാനം പൂർത്തിയായിരിക്കുകയാണ് 'കാവൽ' എന്ന സിനിമയിലൂടെ. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെ അങ്ങനെ സന്തോഷ് ചലച്ചിത്ര പിന്നണിഗായകനായിരിക്കുന്നു. കാർമേഘം മൂടുന്നു... എന്ന പാട്ടാണ് സന്തോഷ് ആലപിച്ചിട്ടുളളത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകിയിരിക്കുന്നു.

   സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കാവല്‍' നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

   Summary: Third song from Telugu movie Pushpa starring Allu Arjun is out. The movie will also see Fahadh Faasil as the antagonist. Malayalam version is sung by Sithara
   Published by:user_57
   First published:
   )}