• HOME
  • »
  • NEWS
  • »
  • film
  • »
  • ശാന്തൻ, സൽസ്വഭാവി, നല്ലവനായ ഉണ്ണിക്ക് ശേഷം ചുറുചുറുക്കുള്ള സജിമോനായി പിഷാരടി; മോഹൻകുമാർ ഫാൻസിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി

ശാന്തൻ, സൽസ്വഭാവി, നല്ലവനായ ഉണ്ണിക്ക് ശേഷം ചുറുചുറുക്കുള്ള സജിമോനായി പിഷാരടി; മോഹൻകുമാർ ഫാൻസിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി

Third teaser of the movie Mohankumar Fans dropped | വീണ്ടും സൽസ്വഭാവിയായ മകന്റെ കഥാപാത്രവുമായി രമേഷ് പിഷാരടി

ടീസറിലെ രംഗം

ടീസറിലെ രംഗം

  • Share this:
വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടി വളർത്തുന്നത് വരെ നാട്ടുകാരുടെ 'നല്ലവനായ ഉണ്ണിയായി' ജീവിച്ച രമേഷ് പിഷാരടിയെ ഓർമ്മയില്ലേ? അമർ അക്ബർ അന്തോണിയിലെ ആ വേഷത്തിനു ശേഷം വീണ്ടും നല്ലവനായ മോനായി വരികയാണ് രമേഷ് പിഷാരടി.

മോഹൻകുമാർ ഫാൻസ്‌ സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് ഈ രംഗപ്രവേശം. വീട്ടിൽ പാസ്പോർട്ട് വെരിഫിക്കേഷന് വരുന്ന പോലീസുകാരുടെ മുന്നിൽ സർവ്വഗുണ സമ്പന്നനായ സജിമോൻ എത്തുകയാണ്. ശാന്തൻ, സൽസ്വഭാവി സർവോപരി ചുറുചുറുക്കുമുള്ള മകൻ എന്നാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്ന വിശേഷണം. കെ.പി.എ.സി. ലളിതയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. മാർച്ച് 19ന് തിയേറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഇത്.

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.



ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേം പ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലി ഈ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തും.

ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. സംഗീതം: പ്രിൻസ് ജോർജ്. പശ്ചാത്തല സംഗീതം: വില്യൻ ഫ്രാൻസിസ്.

Summary: Third teaser for the movie Mohankumar Fans has been released. The teaser has Ramesh Pisharody playing Sajimon, which is likely to be another fun ride after his character 'Nallavanaaya Unni'. The movie starring Kunchacko Boban in the lead tells the story of a movie within a movie
Published by:user_57
First published: