HOME /NEWS /Film / Marakkar| ഒരു ദിവസം 42 ഷോകൾ; മരക്കാറിന്റെ മാരത്തോൺ റിലീസിന് ഒരുങ്ങി തിരുവനന്തപുരം ഏരീസ് പ്ലെക്സ്

Marakkar| ഒരു ദിവസം 42 ഷോകൾ; മരക്കാറിന്റെ മാരത്തോൺ റിലീസിന് ഒരുങ്ങി തിരുവനന്തപുരം ഏരീസ് പ്ലെക്സ്

aries plex

aries plex

തിയറ്ററിലെ 6 സ്ക്രീനുകളിൽ ആയി 42 ഷോകൾ ഒരു ദിവസം നടക്കും.

  • Share this:

    തിരുവനന്തപുരം: മോഹൻലാൽ- പ്രിയദർശൻ (Mohanlal-Priyadarsan) സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) റിലീസ് ചെയ്യുന്നതിലൂടെ പുതുചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ഏരീസ് പ്ലെക്സ് (Aries Plex). മലയാള സിനിമയിലെ സർവകലാശാല റെക്കോർഡ് തകർത്തുകൊണ്ട് മാരത്തോൺ പ്രദർശനമാണ് സിനിമക്കായി ഏരീസ് പ്ലെക്സിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏരീസ് പ്ലെക്സിലെ മാരത്തോൺ ഷോയുടെ വാർത്ത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തിയറ്ററിലെ 6 സ്ക്രീനുകളിൽ ആയി 42 ഷോകൾ ഒരു ദിവസം നടക്കും.

    Also Read- Marakkar | മരക്കാര്‍ നാളെ തിയേറ്ററുകളിലേക്ക്; റിലീസ് ലോകമാകെ 4100 തിയറ്ററുകളില്‍; ആദ്യ ദിനം 16,000 പ്രദര്‍ശനം

    ഡിസംബർ ഒന്നിന് പുലർച്ചെ 12 : 01 ന് പ്രദർശനം ആരംഭിക്കും. രാത്രി 11 : 59 വരെ മാരത്തോൺ പ്രദർശനം തുടരും. പുലർച്ചെ 12 : 01 മുതൽ ഫാൻസ് ഷോ ആരംഭിക്കും. 12:01 am, 12: 30 am, 03:45 am, 4: 15 am എന്നീ സമയങ്ങളിൽ ആണ് ഫാൻസ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിയറ്റർ ഉടമ ഡോ. സോഹൻ റോയി ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

    Also Read-Marakkar | തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍

    ഷോ സമയങ്ങൾ

    ഓഡി 1 മുതൽ 6 വരെ സ്ക്രീനുകളിൽ മരക്കാറിന്റെ പ്രദർശനം ഉണ്ടാകും. ഓരോ സ്ക്രീനിലും 7 ഷോ വീതം. ആദ്യമായാണ് തിയറ്ററിലെ എല്ലാ സ്ക്രീനുകളും ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത് .

    ഓഡി 1

    12.01 AM, 03.45 AM, 07.30 AM, 11.30 AM, 03.30 PM, 07.30 PM, 11.30 PM

    ഓഡി 2, 3, 4, 5 & 6

    12.30 AM, 04.15 AM, 08.00 AM, 12.00 AM, 04.00 PM, 08.00 PM, 11.59 PM.

    ചരിത്രം ആവർത്തിക്കുമോ ?

    150 കോടി രൂപ മുതൽ മുടക്കി നിർമിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ റിലീസ് ചെയ്തപ്പോൾ മൂന്ന് കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തിയറ്റർ എന്ന റെക്കോർഡും അന്ന് ഏരീസ് പ്ലെക്സ് സ്വന്തമാക്കിയിരുന്നു. അത്തരത്തിലുള്ള നിരവധി ചരിത്രമാണ് ഏരീസ് പ്ലെകസിന് ഉള്ളത്. അതെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

    Also Read-Marakkar | 'ചിത്ര'ത്തിന് ശേഷം ടെന്‍ഷന്‍ ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാര്‍: പ്രിയദര്‍ശന്‍

    First published:

    Tags: Actor mohanlal, Marakkar, Marakkar - Arabikadalinte Simham