തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ നടന് അജിത്തിന്റെ ആരാധകന് ലോറിയിൽനിന്ന് വീണുമരിച്ച സംഭവത്തോട് പ്രതികരിച്ച് സംവിധായകന് ലോകേഷ് കനകരാജ്. ആരാധകര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറണമെന്ന് ലോകേഷ് പറഞ്ഞു. ‘ഇത് സിനിമ മാത്രമാണ്, അതിന് വേണ്ടി ജീവിതം കളയേണ്ട കാര്യമില്ല. ഇത് വിനോദത്തിന് മാത്രമുള്ളതാണ്, ആരാധകര്‍ സന്തോഷത്തോടെ സിനിമകൾ കാണുകയും ഉത്തരവാദിത്തത്തോടെ വീട്ടിലേക്ക് മടങ്ങുകയും വേണം. ആഘോഷങ്ങൾക്കായി ഒരാൾ ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.- ലോകേഷ് വ്യക്തമാക്കി.
കോയമ്പേട് സ്വദേശി ഭാരത് കുമാര്‍ എന്ന യുവാവാണ് തുനിവ് റിലീസ് ആഘോഷങ്ങള്‍ക്കിടെ ലോറിയിൽനിന്ന് വീണുമരിച്ചത്. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
Also Read-തുനിവ് റിലീസ്; ആഘോഷത്തിനിടെ അജിത്ത് ആരാധകൻ ലോറിയിൽനിന്ന് വീണുമരിച്ചു
ലോറിയിൽനിന്ന് നൃത്തം ചെയ്യുന്നതിനിടെ ഭരത് കാൽവഴുതി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.
വിജയ്, അജിത്, രജനികാന്ത് തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമയുടെ ആദ്യ ഷോ ആഘോഷങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ പതിവായി ഉണ്ടാകാറുണ്ട്. ഇത്തവണ തുനിവ്- വാരിസ് റിലീസിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
Also Read-സ്ക്രീനിൽ ‘തീ’ ആയി ബാലയ്യ; ആവേശത്തിൽ സ്ക്രീനിന് തീയിട്ട് ആരാധകർ
തെലുങ്ക് സിനിമകളുടെ റിലീസ് ദിനത്തിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അടുത്തിടെ, തെലുങ്ക് നടന് ബാലയ്യയുടെ പുതിയ ചിത്രത്തിന്റെ യുഎസിലെ പ്രദർശനം ആരാധകരുടെ അതിരുവിട്ട ആവേശം മൂലം പാതിവഴിയിൽ നിർത്തിവച്ചിരുന്നു. ഇക്കഴിഞ്ഞ പൊങ്കൽ ദിനം റിലീസായ ‘വീരസിംഹ റെഡ്ഡി’യുടെ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. വിശാഖപട്ടണത്ത് സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ സ്ക്രീനിന് തീപിടിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.