HOME /NEWS /Film / 'കിംഗ്' ഖാന് വേണ്ടി പാടുന്നത് അഭിജീത് ഭട്ടാചാര്യ അവസാനിപ്പിച്ചത് എന്തുകൊണ്ട്?

'കിംഗ്' ഖാന് വേണ്ടി പാടുന്നത് അഭിജീത് ഭട്ടാചാര്യ അവസാനിപ്പിച്ചത് എന്തുകൊണ്ട്?

  • Share this:

    ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാന്റെ തൊണ്ണൂറുകളിലെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ നിത്യഹരിത ഗാനങ്ങള്‍ പാടിയത് ഗായകൻ അഭിജീത് ഭട്ടാചാര്യയാണ്. ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ, യെസ് ബോസ്, ബാദ്ഷാ, ഫിർ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഹിറ്റായതോടെ ഷാരുഖ് ഖാന്റെ സിനിമകളിലെ ഒഴിവാക്കാനാകാത്ത ശബ്ദമായി അഭിജീത്തിന്റേത്.

    അമല വിളിക്കുന്നു.. തനിച്ചൊന്നു കാണാൻ

    ഹിറ്റ് പാട്ടുകളുടെ നീണ്ടനിര തന്നെ പിന്നീടുണ്ടായി. എന്നാൽ 2009ൽ ഇറങ്ങിയ ബില്ലുബാർബറിന് ശേഷം ഷാരുഖിന് വേണ്ടി അഭിജീത് പാടിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകൻ.

    അർജന്റീന ഫാൻസുമായി ആട് സംവിധായകൻ

    ഇന്ത്യ ടൂഡേയുടെ അവാർഡ് നിശയിലാണ് കിംഗ് ഖാന് വേണ്ടി പാടുന്നത് അവസാനിപ്പിച്ചത് എന്തുകൊണ്ടെന്ന് ഗായകൻ വെളിപ്പെടുത്തിയത്. 'ഞാൻ എന്റെ ശബ്ദംകൊണ്ട് നിരവധി സൂപ്പർസ്റ്റാറുകളെ സൃഷ്ടിച്ചു. ഷാരുഖിന് വേണ്ടി ഞാൻ പാടുമ്പോൾ അദ്ദേഹം റോക്ക് സ്റ്റാറായിരുന്നു. എന്നാൽ അദ്ദേഹത്തിന് വേണ്ടി പാടുന്നത് നിർത്തിയപ്പോൾ അദ്ദേഹം 'ലുങ്കി ഡാൻസി'ലേക്ക് ചുരുങ്ങി'- ഗായകൻ പറഞ്ഞു.

    'കുഞ്ഞുകാരണം കൊണ്ടാണ് ഷാരുഖിനായി പാടുന്നത് നിർത്തിയത്. മൈം ഹൂനായിൽ സ്പോട്ട് ബോയ് മുതലുള്ളവരുടെ എല്ലാവരെയും കാണിച്ചു. പക്ഷെ പാട്ടുകാരെ ഒഴിവാക്കി. ഓം ശാന്തി ഓമിലും ഇത് ആവർത്തിച്ചു. ധൂംതാന എന്ന പാട്ട് എന്റെ ശബ്ദത്തിലായിരുന്നു. പക്ഷെ അതെവിടെയും കാണിച്ചില്ല. ഇത് ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചു. എന്റെ പേര് എഴുതി കാണിക്കണമെന്ന് ഞാൻ എന്തിന് ആവശ്യപ്പെടണം'- അഭിജീത് കൂട്ടിച്ചേർത്തു.

    ബോളിവുഡിന്റേതല്ല, ഇന്ത്യൻ സംഗീതരംഗത്തെ ഒരംഗമായാണ് താൻ പരിഗണിക്കപ്പെടുന്നതെന്നും അഭിജീത് ഭട്ടാചാര്യ പറഞ്ഞു.

    First published:

    Tags: Bollywood film, Film news, Shahrukh khan, ബോളിവുഡ് സിനിമ, ഷാരൂഖ് ഖാൻ, സിനിമ വാർത്തകൾ