നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പ്രണയം ജാതി നോക്കി വേണോ? മലയാള ഹ്രസ്വചിത്രം 'തൊലി' ശ്രദ്ധേയമാവുന്നു

    പ്രണയം ജാതി നോക്കി വേണോ? മലയാള ഹ്രസ്വചിത്രം 'തൊലി' ശ്രദ്ധേയമാവുന്നു

    Tholi, a short film exploring caste discrimination in campus romance | പ്രണയിക്കുന്നവർക്കിടയിൽ കടന്നു കൂടുന്ന ജാതിചിന്തകളുടെ മതിൽക്കെട്ടുകളെ ഈ ഹ്രസ്വചിത്രം വിശകലനം ചെയ്യുന്നു

    തൊലിയിൽ നിന്നും

    തൊലിയിൽ നിന്നും

    • Share this:
      'തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്‌ടിയിൽ പെട്ടാലും ദോഷമുള്ളോർ'. കുമാരനാശാൻ ദുരവസ്ഥ എഴുതുമ്പോൾ വർഷം 1922. ജാതിചിന്ത കൊടുമ്പിരി കൊണ്ടുനിൽക്കുന്ന കാലഘട്ടത്തിൽ എഴുതിയ വരികൾ കാലഹരണപ്പെട്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ട സമയമായെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം മലയാളത്തിൽ.

      'തൊലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണയിക്കുന്നവർക്കിടയിൽ കടന്നു കൂടുന്ന ജാതിചിന്തകളുടെ മതിൽക്കെട്ടുകളെ വിശകലനം ചെയ്യുന്നു.



      നൈറ്റ്മെയർ ഫിലിംസിന്റെ ബാനറിൽ ജെ.എസ്. സമ്പത്ത് സംവിധാനം ചെയ്ത് സ്വാതി സമ്പത്ത് നിർമ്മിച്ച ചിത്രമാണ് 'തൊലി'. ഒരു ക്യാമ്പസും പ്രണയവുമാണ് പശ്ചാത്തലം. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് അടൂരിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
      Published by:meera
      First published:
      )}