• HOME
  • »
  • NEWS
  • »
  • film
  • »
  • 'വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവർ': ഷൈൻ ടോം ചാക്കോ

'വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവർ': ഷൈൻ ടോം ചാക്കോ

കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയാണ് ഷൈൻ ടോം ചാക്കോ ആഞ്ഞടിച്ചത്

  • Last Updated :
  • Share this:
    ദുബായ്: സിനിമാ വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെ ചിലർ പ്രകോപിപ്പിക്കുകയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് വാർത്താസമ്മേളനം നടത്തിയത്.

    കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയാണ് ഷൈൻ ടോം ചാക്കോ ആഞ്ഞടിച്ചത്. ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ് പറഞ്ഞു. ഈ വിഷയത്തിൽ ഷൈൻ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ പറഞ്ഞു. ദുബായിലെ സോഷ്യൽ മീഡിയ സെലബ്രിറ്റി ബീവാത്തുവായാണ് കല്യാണി പ്രിയദർശൻ തല്ലുമാലയിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്‌സിൻ പെരാരി, നിർമാതാവ് ആഷിഖ് ഉസ്മാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

    മലയാളത്തിലെ ആദ്യ 'സ്പെക്ടാക്കിള്‍ ഷോ' നടത്തി 'തല്ലുമാല' ടീം; ദുബായ് ഫെസ്റ്റിവൽ സിറ്റിയെ ഇളക്കിമറിച്ച് താരങ്ങള്‍

    മലയാള സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ വെറെ ലെവലിലേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്. ലോകത്തിന് മുന്നില്‍ മലയാള സിനിമയെ എടുത്ത് കാണിക്കുന്നതിന് ഇത്തരം വമ്പന്‍ പ്രചരണ പരിപാടികളാണ് അണിയറക്കാര്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിലെ ആദ്യ സ്പെക്ടാക്കിള്‍ ഷോ നടത്തി പ്രചരണം കൊഴുപ്പിക്കുകയാണ് തല്ലുമാല ടീം. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിത്രത്തിലെ താരങ്ങളും എത്തിയിരുന്നു.

    വന്‍ ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ നായകന്‍ ടൊവിനോ തോമസ്,  നായിക കല്യാണി പ്രിയദര്‍ശന്‍, ഷൈൻ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ് സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു.

    ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് തല്ലുമാലയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്.

    ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

    സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ണ്ടാക്കിപ്പാട്ട്... എന്ന നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു.
    Published by:Anuraj GR
    First published: