നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഗോവ ചലച്ചിത്രമേള: ജല്ലിക്കട്ടും കോളാമ്പിയും ഉൾപ്പെടെ 3 മലയാള സിനിമകൾ ഇന്ത്യൻ പനോരമയിൽ

    ഗോവ ചലച്ചിത്രമേള: ജല്ലിക്കട്ടും കോളാമ്പിയും ഉൾപ്പെടെ 3 മലയാള സിനിമകൾ ഇന്ത്യൻ പനോരമയിൽ

    നോൺ ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിലേക്കും രണ്ടു മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

    • Share this:
      ന്യൂഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് മൂന്ന് മലയാള സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിലേക്കും രണ്ടു മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ നോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

      നോൺഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിൽ ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നൊവിന്‍ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയന്‍' എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

      26 സിനിമകളാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണിയ ഭാഷയില്‍ മനോജ് കാന സംവിധാനം ചെയ്ത സിനിമയായ കെഞ്ചിറയും ഇന്ത്യന്‍ പനോരമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചർ ഫിലിം വിഭാഗം ജൂറി ചെയർമാൻ.  നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ രാജ്യാന്തര ചലച്ചിത്ര മേള. 76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

      Also Read നകുലനും ഗംഗയും ദുർഗാഷ്ടമി ദിനത്തിൽ വീണ്ടും കണ്ടുമുട്ടി; പിരിഞ്ഞത് സെൽഫിയുമെടുത്ത്

      First published:
      )}