കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡി ജി പിയുടെ നിർദ്ദേശപ്രകാരം തൃശൂർ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.
സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്ന് കാണിച്ച് കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്‍റെ ലെറ്റർഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നും ഭയമെന്നും പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യർ; DGPക്ക് പരാതി നൽകി
തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും തനിക്കെതിരെ ചിലർ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാര്യർ പരാതിയിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dgp, DGP Loknadh Behra, DGP Loknath Behra, Manju warrier, Sreekumar menon