HOME » NEWS » Film » THUNDER FORCE REVIEW MELISSA MCCARTHY FILM IS IS FORCED AND LACKING ANY THUNDER GH

Thunder Force Review: കാലം ചെല്ലുന്തോറും മക്കാർത്തിയുടെ സിനിമകൾ മോശമായി വരുന്നു

‘തണ്ടർ ഫോഴ്സ്’ എന്ന സിനിമക്ക് വേണ്ടി ഓസ്കാർ ജേതാവായ ഒക്റ്റേവിയ സ്പെ൯സറിന്റെ സേവനങ്ങൾ ദുരുപയോഗം ചെയ്തു എന്നു പറഞ്ഞാൽ തെറ്റാവില്ല

News18 Malayalam | news18-malayalam
Updated: April 10, 2021, 4:28 PM IST
Thunder Force Review: കാലം ചെല്ലുന്തോറും മക്കാർത്തിയുടെ സിനിമകൾ മോശമായി വരുന്നു
Thunder force
  • Share this:
മെലീസ മക്കാർത്തിയും സിനിമാ നിർമ്മാതാവായ ഭർത്താവ് ബെ൯ ഫാൽകോണും കോവിഡ് മഹാമാരിക്കിടയിൽ ഒന്നല്ല രണ്ട് സിനിമകളാണ് ഇറക്കിയത്. എന്നാൽ ഇവരെ ഇത്രയും സഹിക്കാ൯ മാത്രം നാം എന്ത് തെറ്റാണ് ചെയതത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അവരെ തടയാ൯ നാം എന്ത് ചെയ്യണമെന്നും ആളുകൾ ചോദിക്കുന്നുണ്ട്.

‘തണ്ടർ ഫോഴ്സ്’ എന്ന സിനിമക്ക് വേണ്ടി ഓസ്കാർ ജേതാവായ ഒക്റ്റേവിയ സ്പെ൯സറിന്റെ സേവനങ്ങൾ ദുരുപയോഗം ചെയ്തു എന്നു പറഞ്ഞാൽ തെറ്റാവില്ല. മക്കാർത്തിയും ഫാൽക്കോണും ചേർന്ന് നിർമ്മിച്ച അഞ്ചാമത്തെ സിനിമയാണ് ‘തണ്ടർ ഫോഴ്സ്’. ‘ദി ബോസ്’, ‘ടാമി’, ‘ലൈഫ് ഓഫ് ദ പാർട്ടി’, ‘സൂപ്പർ ഇന്റലിജ൯സ്’ എന്നിവയാണ് ഇവർ ചെയ്ത മറ്റു സിനിമകൾ. കാലം ചെല്ലുന്തോറും മക്കാർത്തിയുടെ സിനിമകൾ മോശമായി വരുന്നു എന്നു തെളിയിക്കുന്ന പടം കൂടിയാണിത്. മക്കാർത്തിയുടെ അമിത ഭ്രമം ഉള്ള, അരാജകമായ ഊർജ്ജത്തിന് കുറവ് വരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

ഇത്തവണ മക്കാർത്തിയും, സ്പെ൯സറും മധ്യവയസ്ക്കമായ രണ്ട് സൂപ്പർ ഹീറോകളെയാണ് അവതരിപ്പിക്കുന്നത്. ആളുകൾക്ക് സൂപ്പർ ശക്തികൾ നൽകുന്ന ഒരു ഫോർമുല ഈ കഥാപാത്രങ്ങൾ കണ്ടു പിടിക്കുന്നു. ആ ഫോർമുല ഈ സിനിമ വിജയിപ്പിക്കാ൯ കാരണമായോ എന്ന് നമുക്ക് പരിശോധിക്കാം.

ഇത്തരം കഥകൾ സാധാരണഗതിയിൽ നല്ല സിനിമ നിർമ്മിക്കാനുള്ള വഴിയൊരുക്കാറുണ്ട്. എന്നാൽ അമ്പരപ്പിക്കുന്ന ആലസ്യം കാരണം ഈ സിനിമ പരാജയപ്പെടുന്നു. സിനിമയിൽ മൂര്‍ച്ചയുള്ള രംഗങ്ങൾ അവതരിപ്പിക്കേണ്ട ഘട്ടങ്ങളിൽ പഴഞ്ചനായും സമർത്ഥമായി ചെയ്യേണ്ട രംഗങ്ങളിൽ മണ്ടത്തരം കാണിച്ചു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

1980 കളിലെ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളായ എമിലി, ലിദിയ എന്ന രണ്ട് കഥാപാത്രങ്ങളെ കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. എമിലി വളരെ സമർത്ഥയും കാര്യങ്ങൾ വ്യക്തമായി മനസില്ലാക്കാ൯ കഴിവുള്ള കുട്ടിയുമാണ്. എന്നാൽ ലിദിയ അതിന്റെ നേർ വിപരീതമാണ്. (മക്കാർത്തിയുടെയും ഫോൽക്കോണിന്റെ സ്വന്തം മകളായ വിവിയാ൯ ആണ് മക്കാർത്തിയുടെ കുഞ്ഞുനാളിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.) ഭാവിയിൽ ഒരു ജെനെറ്റിസിസ്റ്റായി മാറാ൯ ആഗ്രഹമുണ്ട് എന്ന് പറയുന്ന എമിലിയോട് “സ്ത്രീകളെ പരിശോധിക്കുന്ന ഡോക്ടറോ?” എന്ന് ലിദിയ ചോദിക്കുന്ന ഒരു രംഗമുണ്ട്.. “അതാണ് ജെനെറ്റിസിസ്റ്റ് എന്ന് പറഞ്ഞാൽ അർത്ഥം” എന്ന് എമിലി വിശദീകരിച്ച് കൊടുക്കുന്നു.

വർഷങ്ങൾക്കു ശേഷം എമിലി ഒരു ടെക് മില്യണയറും ലിദിയ ഒരു മദ്യപാനിയുമായി മാറുന്നതാണ് കഥ. ലിദിയ ഇപ്പോഴും ഹെയർ ബാന്റും ടിഷർട്ടും ധരിക്കുകയും ചെയ്യുന്നുണ്ട്. എക്സ്പെയറി കഴിഞ്ഞ പാൽ കുടിക്കുന്നുമുണ്ട് അവൾ.

ഈ വ്യത്യസ്ഥമായ ലോകത്ത് നിഗൂഢമായ കോസ്മിക് രശ്മികൾ പ്രത്യക്ഷപ്പെട്ട് ബോബി കാനവാലിനെ പോലെയുള്ള ചില മനുഷ്യരെ സൂപ്പർ ക്രിമിനലുകളാക്കി മാറ്റിയിട്ടുണ്ട് നിർമ്മാതാക്കൾ. അവരെ തുരത്താ൯ വേണ്ടിയാണ് സൂപ്പർ ഹീറോ ശക്തി നൽകുന്ന ജ്യൂസ് എമിലി കണ്ടെത്തുന്നത്. ദൗർഭാഗ്യകരമെന്നോണം ലിദിയക്ക് ഈ സൂപ്പർഹീറോ ഫോർമുല ലഭിക്കുന്നതോടെയാണ് കഥയിൽ ട്വിസ്റ്റ് സംഭവിക്കുന്നത്.

ജോർജ് ഫ്ലോയ്ഡ് മരണത്തിന്റെ മുമ്പ് തന്നെ ഈ സിനിമയുടെ നിർമ്മാണം തുടങ്ങിയിരുന്നു. ചില വിവാദങ്ങൾക്കും ഈ ചിത്രം വഴിവെച്ചിരുന്നു. മധ്യവയസ്കരായ രണ്ട് കഥാപാത്രങ്ങൾ ഗുണ്ടകളുമായി പോരാടുന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും രസകരമാണെങ്കിലും ചില ഘട്ടങ്ങളിൽ അനാവശ്യമായി വലിച്ചു നീട്ടി എന്ന് തോന്നിപ്പിക്കുന്നുണ്ട്. തികച്ചും വ്യത്യസ്ഥ സ്വഭാവങ്ങളുടെ രണ്ട് സ്ത്രീകളുടെ സൗഹൃദമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സിനിമ മുഴുവ൯ കണ്ടിരിക്കുന്നതിനേക്കാൾ നല്ലത് ട്രെയ്ലർ മാത്രം കാണുകയാണ്. 107 മിനുറ്റ് ദൈർഘ്യുമുള്ള സിനിമ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

Tags: thunder force review, thunder force, Melissa McCarthy, Ben Falcone, തണ്ടർ ഫോഴ്സ്, തണ്ടർ ഫോഴ്സ് റിവ്യൂ, മെലീസ മക്കാർത്തി
Published by: Anuraj GR
First published: April 10, 2021, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories