നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thuramukham Movie | നിവിൻ പോളി - രാജീവ് രവി ചിത്രം 'തുറമുഖം' പുതുവർഷത്തിൽ തിയേറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

  Thuramukham Movie | നിവിൻ പോളി - രാജീവ് രവി ചിത്രം 'തുറമുഖം' പുതുവർഷത്തിൽ തിയേറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

  കോവിഡിന് ശേഷം, നിവിൻ പോളിയുടെ ആദ്യ തിയേറ്റർ റിലീസ് കൂടിയാണ് ചിത്രം.

  തുറമുഖത്തിൽ നിവിൻ പോളി

  തുറമുഖത്തിൽ നിവിൻ പോളി

  • Share this:
   മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'തുറമുഖം' ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. പുതുവർഷത്തിൽ ജനുവരി 20 നാകും ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക.

   2020 ജൂൺ മാസത്തിനു മുൻപ് തന്നെ ഷൂട്ടിംഗ് അവസാനിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് തീയതി കോവിഡ് വ്യാപനത്തിൽ പെട്ട് പല കുറി നീട്ടിവെക്കേണ്ടതായി വന്നിരുന്നു. ഒടുവിൽ ക്രിസ്മസ് റീലീസായി ഡിസംബർ 24 ന് എത്തുമെനന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുതുവർഷത്തിലാകും തുറമുഖം തിയേറ്ററുകളിൽ എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡിന് ശേഷം, നിവിൻ പോളിയുടെ ആദ്യ തിയേറ്റർ റിലീസ് കൂടിയാണ് ചിത്രം.

   കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

   നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

   അൻവർ അലിയുടെ വരികൾക്ക് കെ, ഷഹബാസ് അമൻ എന്നിവർ ഈണം പകർന്നിരിക്കുന്നു. ബി. അജിത് കുമാറാണ് എഡിറ്റിങ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിച്ചിരിക്കുന്നത്‌. പി ആർ ഒ - ആതിര ദിൽജിത്ത്.

   ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

   അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.
   Published by:Naveen
   First published: