അടിമുടി ആക്ഷൻ ഹീറോയാണ് നടൻ ജാക്കി ഷ്റോഫിന്റെ (Jacky Shroff) മകനും ബോളിവുഡ് നടനുമായ ടൈഗർ ഷ്റോഫ് (Tiger Shroff). സ്ക്രീനിൽ ടൈഗറിനെ നോക്കിയിരുന്നു പോകാൻ ഓരോ ആരാധകർക്കും ഒരു കാരണമുണ്ടാവും. ഹീറോപന്തി, ബാഗി തുടങ്ങിയ സിനിമകളിലെ ടൈഗർ ഷ്റോഫിന്റെ ഫിറ്റ്നസ് അദ്ദേഹം കൃത്യമായി നടത്തുന്ന ആരോഗ്യ പരിപാലനത്തിന്റെ തെളിവാണ്. നടന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്.
മൈനസ് ഏഴ് ഡിഗ്രിയിൽ പോലും ഷർട്ടിടാതെ നടക്കാനുള്ള ടൈഗറിന്റെ ചങ്കൂറ്റമാണ് ഈ വീഡിയോയിൽ തെളിഞ്ഞു കാണുന്നത്. ഒരുവേള നടൻ വെറുമൊരു ടവൽ ചുറ്റിയാണ് മാമരം കോച്ചുന്ന തണുപ്പത്ത് നടന്നു നീങ്ങുന്നത്. ട്രാക്ക് പാന്റ്സിൽ നടന്നു പോകുന്ന കാഴ്ച്ചയും ഇതിലുണ്ട്. എവിടെ നിന്നുള്ള വീഡിയോ ആണിത് എന്ന് പലർക്കും കൃത്യമായി അറിവില്ല.
View this post on Instagram
നടന്റെ ഫിറ്റ്നസ്സിനോടുള്ള ഡെഡിക്കേഷൻ കണ്ട് നിരവധി ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്തു. മുൻപ് നടി ദിശ പാട്ട്നിയുമായി നടൻ പ്രണയത്തിലായിരുന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചില്ല. ആറ് വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞു എന്നും വാർത്ത പുറത്തുവന്നു. ഇവർ നല്ല സുഹൃത്തുക്കളായി തുടരുന്നു എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.
Summary: Tiger Shroff strolls casually in the nippy weather without even donning a shirt. The actor was recently spotted in an Instagram video
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.