• HOME
  • »
  • NEWS
  • »
  • film
  • »
  • Siya Kakkar ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്തു

Siya Kakkar ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്തു

Siya Kakkar ടിക്ടോക്കില്‍ ഒരു മില്യണില്‍പരം ഫോളോവേഴ്‌സാണ് സിയയ്ക്ക് ഉണ്ടായിരുന്നത്

Siya Kakkar suicide

Siya Kakkar suicide

  • Share this:
    മുംബൈ: പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ വീട്ടിലാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മരണ വാര്‍ത്ത താരത്തിന്റെ മാനേജര്‍ അര്‍ജുന്‍ സരിന്‍ സ്ഥിരീകരിച്ചു.

    അര്‍ജുന്റെ കമ്പനിയായ ഫെയിം എക്‌സ്‌പേര്‍ട്ട് ആണ് സിയ കക്കാറിനെ പ്രൊമോട്ട് ചെയ്യുന്നത്. ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് 16 വയസ് മാത്രം പ്രായമുളള താരം താമസിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ആരാധകരാണ് സിയക്ക് ഉളളത്.
    TRENDING:COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
    താരത്തിന്റെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ടിക്ടോക്കില്‍ ഒരു മില്യണില്‍പരം ഫോളോവേഴ്‌സാണ് സിയയ്ക്ക് ഉണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം മരണകാരണമെന്ന് അര്‍ജുന്‍ സരിന്‍ പറഞ്ഞു.
    Published by:user_49
    First published: