നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ടിനി ടോം ഇനി ഗായകൻ; ഗാനം തരംഗമാവുന്നു

  ടിനി ടോം ഇനി ഗായകൻ; ഗാനം തരംഗമാവുന്നു

  Tini Tom turns singer for the movie Varkey | നടൻ ടിനി ടോം ആലപിച്ചിരിക്കുന്ന 'സിലോടിയാവേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രത്യേകത അതിലെ വരികളാണ്

  ടിനി ടോം

  ടിനി ടോം

  • Share this:
   നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ നായകനാകുന്ന 'വർക്കി' എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.

   നടൻ ടിനി ടോം ആലപിച്ചിരിക്കുന്ന 'സിലോടിയാവേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രത്യേകത അതിലെ വരികളാണ്. സാലി സുലൈമാനോപ്പം നവാഗത സംവിധായകനായ ആദർശ് വേണുഗോപാലും കൂടിയാണ് ഗാനം രചിച്ചിരിക്കുന്നത്. ഫ്രാൻസിസ് ബാബുവാണ് ഈ പ്രൊമോഷണൽ ഗാനത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത്. തൃശൂർ പശ്ചാത്തലമായി കഥ പറഞ്ഞ് പോകുന്ന വർക്കിയുടെ നിർമാണം മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് നിർവഹിച്ചിരിക്കുന്നത്.

   നിരവധി ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സമദ് സുലൈമാൻ നായകനായിഅരങ്ങേറുന്ന ചിത്രം കൂടിയാണ് വർക്കി. പുതുമുഖം ദർശനയാണ് നായിക. ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി, മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ,ജോമോൻ ജോഷി, സൂരജ് സുകുമാർ നായർ എന്നിങ്ങനെ നിരവധിപേർ അണിനിരക്കുന്നു. മാർച്ച് അവസാനത്തോടെ വർക്കി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

   First published:
   )}