Tini Tom on Shamna Kasim Blackmail case| 'ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല; തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണം': ടിനി ടോം

Tini Tom on Shamna Kasim Blackmail case ഷംനയോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നതെന്ന് ടിനി ടോം

News18 Malayalam | news18-malayalam
Updated: July 1, 2020, 10:18 AM IST
Tini Tom on Shamna Kasim Blackmail case| 'ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല; തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണം': ടിനി ടോം
shamna kasim
  • Share this:
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന ആരോപണവുമായി നടൻ ടിനി ടോം. ഷംനയോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണമെന്നും എന്നാൽ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നത്” ടിനി ടോം ചോദിക്കുന്നു.

TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു. ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയതെന്നും ടിനി ടോം പറഞ്ഞു.

തനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ പ്രതികരണവുമായി താരം എത്തിയത്.
First published: July 1, 2020, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading