ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശിപ്പിച്ചു. 'കടവുള്‍ സകായം നടന സഭ' എന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ നിർവഹിച്ചു.
ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിട്ടുണ്ട്.
"മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ. പടത്തിന് പേരിട്ടു. കടവുൾ സകായം നടനസഭ. ആരുടെയും തലയൊന്നും പൊട്ടിച്ചിതറിയില്ല. മഹാനടനായ മോഹൻലാൽ ഞാൻ എഴുതുന്ന ഒരു സിനിമയുടെ ടൈറ്റിൽ ഷെയർ ചെയ്തതിന്റെ ഞെട്ടലും സന്തോഷവും ഇതുവരെ വിട്ടുമാറിയിട്ടില്ല. പ്രിയപ്പെട്ട നടന്മാരായ നിവിൻ പോളിയ്ക്കും കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കും ഉണ്ണി മുകുന്ദനും വിനീത് ശ്രീനിവാസനും ആൻറണിക്കും ചിത്രത്തിലെ നായകനായ ധ്യാൻ ശ്രീനിവാസനും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
ആത്യന്തിമായി പ്രേക്ഷകരുടെതാണ് സിനിമ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പിന്തുണയും തുടർന്നും തരണേ. കടവുൾ സകായം നടനസഭയെ നിങ്ങളുടെ സഹായ ഹസ്തങ്ങളിലേക്ക് നിക്ഷേപിക്കുന്നു," ടൈറ്റിൽ പ്രകാശന വേളയിൽ അണിയറക്കാർ പറഞ്ഞു.
രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ.ജി. രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു. ബെസ്റ്റ് ആക്ടർ, 1983, പാവാട, സൈറ ഭാനു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: സാം സി.എസ്.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ 'ലവ്, ആക്ഷൻ, ഡ്രാമ' 2019ൽ റിലീസ് ചെയ്തിരുന്നു. നിവിൻ പോളിയും, നയന്താരയുമായിരുന്നു നായികാ നായകന്മാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.