ജയറാം നായകനായ സംസ്കൃത ചിത്രം 'നമോ'യിലെ ടൈറ്റിൽ സോംഗ് പുറത്തിറങ്ങി

Title song from Jayaram starring Namo released | അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു എന്ന് ജയറാം

News18 Malayalam | news18-malayalam
Updated: July 23, 2020, 7:05 AM IST
ജയറാം നായകനായ സംസ്കൃത ചിത്രം 'നമോ'യിലെ ടൈറ്റിൽ സോംഗ് പുറത്തിറങ്ങി
നമോയിൽ ജയറാം
  • Share this:
ജയറാം നായക വേഷം ചെയ്ത 'നമോ' എന്ന സംസ്കൃത സിനിമയുടെ ടൈറ്റിൽ സോംഗ് റിലീസ് ചെയ്തു. സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ്സ് റിക്കോർഡ് സൃഷ്ടിച്ച വിജീഷ് മണി ആദ്യമായി സംസ്കൃതത്തിൽ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്.

പുരാണ പ്രസിദ്ധമായ സുധാമാവ് എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാം കഥാപാത്രമായി ജീവിക്കുകയായിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്ന് ജയറാം പറഞ്ഞു.ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. നന്ദകിഷോർ ആർ എഴുതിയ ടൈറ്റിൽ സോംഗ് ചിട്ടപെടുത്തിയത് കലൈമാമണി ജയചന്ദ്രനും ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാറുമാണ്.

നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. കഥ, സംവിധാനം വിജീഷ് മണി. തിരക്കഥ യു. പ്രസന്നകുമാർ, എസ്.എൻ. മഹേഷ് ബാബു; ക്യാമറ എസ്. ലോകനാഥനും, ബി. ലെനിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Published by: meera
First published: July 23, 2020, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading