മലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. അന്ടെ സുന്ദരനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്. നസ്രിയ ഫഹദ് എന്ന പേരിലാണ് ചിത്രത്തിൽ ക്രെഡിറ്റ് നൽകിയിരിക്കുന്നത്.
അന്ടെ സുന്ദരനികിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. നാനിയുടെ 28ാമത്തെ ചിത്രമാണ് അന്ടെ സുന്ദരനികി.
വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്ന് സംവിധായകന് വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരുന്നു. നവീന്‍ യേര്‍നേനിയും രവിശങ്കര്‍ വൈയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ സംഗീത സംവിധാനം വിവേക് സാഗറാണ്. ഛായാഗ്രാഹകന്‍ നികേത് ബൊമ്മി. രവിതേജ ഗിരിജാലയാണ് എഡിറ്റിംഗ്.
ലതാ തരുണാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അനില്‍, ബാനു എന്നിവർ പബ്ലിസിറ്റി ഡിസൈന്‍ ചെയ്യുന്നു. വംശി ശേഖര്‍, ആതിരാ ദിൽജിത് എന്നിവരാണ് പബ്ലിക് റിലേഷൻസ്.
മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നസ്രിയ തെലുങ്കില്‍ ചുവടു വെക്കുന്നത്. തമിഴില്‍ ആറ്റ്ലി ഒരുക്കിയ 'രാജാ റാണി' എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.