സാമൂഹിക പ്രസക്തിയുള്ള പ്രമേയവും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും നിരുപകരുടെ അടക്കം പ്രശംസ നേടി ജയ് ഭീം (Jai Bhim) ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നൈ സൈദാപേട്ട് കോടതി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. സിനിമയുടെ നിർമ്മാതാക്കളായ സൂര്യ (Suriya), ജ്യോതിക,(Jyothika) സംവിധായകൻ ടിജെ ജ്ഞാനവേൽ (TJ Gnanavel)എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സിനിമയില്‍ തങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടി വണ്ണിയാർ (Vanniyar) സമുദായം നല്‍കിയ ഹർജിയിന്മേലാണ് കോടതി ഉത്തരവ്. രുദ്ര വണ്ണിയാര്‍ സേന എന്ന സംഘടനയാണ് സമുദായത്തിന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏപ്രിൽ 29 ന് ചെന്നൈ സൈദാപേട്ട കോടതി ഹർജി പരിഗണിച്ചിരുന്നു. ഹരജിക്കാരന്റെ വാദം കേട്ട ശേഷം, സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. തുടര്‍ വാദം കേള്‍ക്കുന്നതിനായി കേസ് മെയ് 20ലേക്ക് മാറ്റി.
2021 നവംബറിലാണ് ജയ് ഭീം സിനിമ തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാർ സമുദായം പരാതിയുമായി രംഗത്തെത്തിയത് . ചിത്രത്തിലെ ക്രൂരനായ പ്രതിനായക കഥാപാത്രമായ എസ്.ഐ ഗുരുമൂര്‍ത്തി എന്ന പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായ അംഗങ്ങളുടെ ആരോപണം.
സിനിമയില്‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെടുന്നു.
സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ പ്രമേയപരമായ ഉത്തരവാദിത്വം എനിക്കാണ്. അതില്‍ സൂര്യയെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരകമാണ്. തങ്ങൾ സിനിമ ഒരുക്കിയത് പോലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ്.
ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വണ്ണിയാർ സമുദായത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്നാരോപിച്ച് പട്ടാളി മക്കൾ പാർട്ടി അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യയ്ക്ക് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
2021 നവംബറില്‍ ആമസോൺ പ്രൈമിലൂടെ ജയ് ഭീം റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനമാണ് ചിത്രം പ്രധാനമായും പങ്കുവെക്കുന്നത്. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2 ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. പ്രകാശ് രാജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.. മലയാളി അഭിനേതാക്കളായ രജിഷ വിജയന്‍, ലിജോമോള്‍ ജോസ് എന്നിവരും മികച്ച പ്രകടനം ചിത്രത്തില്‍ നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Suriya, Jai Bhim, Jyothika