നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഓൺലൈൻ റിലീസ്; ജ്യോതികയുടെ പൊന്മകൾ വന്താൾ സിനിമക്ക് റെഡ് കാർഡ് ഭീഷണിയുമായി തമിഴ്നാട് തിയേറ്റർ അസോസിയേഷൻ

  ഓൺലൈൻ റിലീസ്; ജ്യോതികയുടെ പൊന്മകൾ വന്താൾ സിനിമക്ക് റെഡ് കാർഡ് ഭീഷണിയുമായി തമിഴ്നാട് തിയേറ്റർ അസോസിയേഷൻ

  TN theatre owners threaten Jyothika movie producers with red card | ഭീഷണി സൂര്യയുടെ ചിത്രങ്ങൾക്കും

  ജ്യോതിക (പൊന്മകൾ വന്താൾ)

  ജ്യോതിക (പൊന്മകൾ വന്താൾ)

  • Share this:
   ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുമെന്ന വാർത്ത വന്നതോട് കൂടി ജ്യോതിക ചിത്രം 'പൊന്മകൾ വന്താൾ'ന് തമിഴ്നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്റെ ഭീഷണി. അസോസിയേഷൻ ജനറൽ സെക്രട്ടറി പനീർസെൽവം പുറത്തിറക്കിയ വീഡിയോയിലാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കുന്നത്.

   Also read: തീയറ്ററിലെത്താത്ത സിനിമ ഓൺലൈൻ റിലീസിന്; ലാഭം നാലര കോടി രൂപ

   തിയറ്റർ റിലീസിനായി ഒരുക്കിയ ചിത്രങ്ങൾ അതിന് മുൻപ് മറ്റൊരു പ്ലാറ്റുഫോമുകളിലും പ്രദർശിപ്പിക്കരുത്, ആമസോൺ പ്രൈമിൽ സൂര്യയുടെ 2D എന്റർടൈൻമെന്റ് 'പൊന്മകൾ വന്താൾ' റിലീസ് ചെയ്യുന്നതിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   സിനിമ സ്ട്രീമിംഗ് പ്ളാറ്റുഫോമിൽ റിലീസ് ചെയ്യരുതെന്ന തങ്ങളുടെ അഭ്യർത്ഥന നിർമ്മാതാവ് മുഖവിലക്കെടുത്തില്ലെന്നും, അതിനാൽ 2D എന്റെർറ്റൈന്മെന്റിന്റെയോ സൂര്യയുടെയോ ചിത്രങ്ങൾ ഇനി തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്നാണ് തീരുമാനമെന്നും പനീർസെൽവം അറിയിച്ചു. സൂരറയ് പോട്രു സിനിമയും ഡ്രീം വാർയർ ‌പിക്‌ചേഴ്‌സും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

   Also read: അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നോ?

   ജെ.ജെ. ഫ്രെഡറിക് സംവിധാനം ചെയ്ത പൊൻമകൾ വന്താൾ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ജ്യോതികയെ കൂടാതെ ഭാഗ്യരാജ്, പാർഥിപൻ, പാണ്ഡിരാജൻ, പ്രതാപ് പോത്തൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

   ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ഒമ്പത് കോടി രൂപയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം നിർമ്മിക്കുന്നതിന് നാലരകോടി രൂപയാണ് ചെലവ് വന്നത്. ഇതോടെ ചിത്രം പ്രദർശനത്തിനെത്തുംമുമ്പ് തന്നെ നാലരകോടി രൂപ ലാഭം നേടി കഴിഞ്ഞു. മെയ് ആദ്യവാരം ചിത്രം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ(ഒടിടി) റിലീസാകും. ഇന്ത്യയിൽ ഇത്തരത്തിൽ റിലീസാകുന്ന ആദ്യ മുഖ്യധാര ചിത്രമായി ഇത് മാറുമെന്നാണ് സൂചന.
   First published: