• HOME
  • »
  • NEWS
  • »
  • film
  • »
  • Abhishek Bachchan | ഇന്ന് അഭിഷേക് ബച്ചന്റെ ജന്മദിനം; താരം അമിതാഭ് ബച്ചനുമായും ഐശ്വര്യ റായിയുമായും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ

Abhishek Bachchan | ഇന്ന് അഭിഷേക് ബച്ചന്റെ ജന്മദിനം; താരം അമിതാഭ് ബച്ചനുമായും ഐശ്വര്യ റായിയുമായും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ

ജെ.പി. ദത്തയുടെ 'റെഫ്യൂജി' എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്

  • Share this:
    ബോളിവുഡ് സൂപ്പർ താരങ്ങളായ അമിതാഭ് ബച്ചന്റെയും (Amitabh Bachchan) ജയ ബച്ചന്റെയും (Jaya Bachchan) മകനും പ്രശസ്ത നടനുമായ അഭിഷേക് ബച്ചന്റെ (Abhishek Bachchan) പിറന്നാളാണ് ഇന്ന് (ഫെബ്രുവരി 5). ജെ.പി. ദത്തയുടെ (J.P. Dutta) 'റെഫ്യൂജി' എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

    60-ലധികം ചിത്രങ്ങളിൽ അഭിഷേക് ബച്ചൻ ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് അവാർഡുകളും ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അച്ഛനായ അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യ റായ് ബച്ചനുമായി (Aishwarya Rai Bachchan) സ്‌ക്രീൻ പങ്കിടാനുള്ള നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു. അവരൊന്നിച്ച് അഭിനയിച്ചതും ബോളിവുഡിലെ സൂപ്പർ ഹിറ്റുകളായി മാറിയതുമായ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

    ബണ്ടി ഔർ ബബ്ലി (2005)

    ഷാദ് അലി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ 'ബണ്ടി ഔർ ബബ്ലി' ആദ്യമായി അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രമായിരുന്നു. ഇവരോടൊപ്പം റാണി മുഖർജിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. ഏറെ നിരൂപക പ്രശംസ നേടുകയും വലിയ വിജയമായി തീരുകയും ചെയ്ത ചിത്രമായിരുന്നു ഇത്.

    സർക്കാർ രാജ് (2008) 

    രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമായിരുന്നു 'സർക്കാർ'. ചിത്രത്തിൽ ശങ്കർ നഗ്രെ എന്ന കഥാപാത്രമായി അഭിഷേക് എത്തിയപ്പോൾ പിതാവും മാഫിയ ഡോണുമായ സുഭാഷ് ആയി അമിതാഭ് ബച്ചൻ മികച്ച പ്രകടനം കാഴ്ച വെച്ചു. മറാത്തി രാഷ്ട്രീയത്തിന്റെ ഇരുണ്ട വശത്തെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്.

    പാ (2009)

    ആർ. ബൽകി സംവിധാനം ചെയ്ത 'പാ' എന്ന ചിത്രത്തിൽ പ്രോഗെരിയ എന്ന അപൂർവ്വരോഗം ബാധിച്ച് മരിക്കുന്ന ഒരു കുട്ടിയായാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്. പാ എന്ന് പേരുള്ള ഈ കുട്ടിയുടെ അച്ഛനായി അഭിഷേക് ബച്ചനും എത്തുന്നു. വിദ്യാ ബാലനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ മികച്ച അഭിനയത്തിന് അമിതാഭ് ബച്ചന് ദേശീയ അവാർഡും ലഭിച്ചു.

    Sabaash Chandrabose | 'നീയെന്റെ കാമുകിയല്ലേടീ...'; 'സബാഷ് ചന്ദ്രബോസ്' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം

    ധൂം 2 (2006)

    2006 ൽ ആരംഭിച്ച ധൂം സീരീസിലെ ഏറ്റവും വിജയകരമായി തീർന്ന ചിത്രമാണ് സഞ്ജയ് ഗാധ്വിയുടെ ധൂം 2. ഹൃത്വിക് റോഷനും ഐശ്വര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇന്ത്യ മുഴുവൻ വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു ഇത്.

    Gangubai Kathiawadi Trailer | കാമാത്തിപുരയുടെ റാണി ‘ഗംഗുഭായി’യായി ആലിയ ഭട്ട്; ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്

    ഗുരു (2007)

    മണിരത്നം സംവിധാനം ചെയ്ത 'ഗുരു' എന്ന ചിത്രത്തിൽ എട്ടാം തവണയാണ് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യയും ഒന്നിക്കുന്നത്. ബിസിനസിൽ വിജയം കൈവരിക്കാൻ ശ്രമിക്കുന്ന ഗുരുകാന്ത് ദേശായി എന്ന കഥാപാത്രത്തെയാണ് അഭിഷേക് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ ദേശായിയുടെ ഭാര്യ സുജാതയായി എത്തുന്നു.
    Published by:Jayashankar AV
    First published: