HOME » NEWS » Film » TODAY IS ILAYARAJA S BIRTHDAY SOME THINGS YOU DIDNT KNOW ABOUT ILAYARAJA GH

Happy Birthday Ilayaraja: ഇന്ന് ഇളയരാജയുടെ ജന്മദിനം: 'ഇസൈ ജ്ഞാനി' ഇളയരാജയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

ഇസൈ ജ്ഞാനി ഇളയരാജയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ ഇതാ..

News18 Malayalam | Trending Desk
Updated: June 2, 2021, 6:19 PM IST
Happy Birthday Ilayaraja: ഇന്ന് ഇളയരാജയുടെ ജന്മദിനം: 'ഇസൈ ജ്ഞാനി' ഇളയരാജയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
ഇളയരാജ
  • Share this:
ഇന്ന്  ഇളയരാജയുടെ ജന്മദിനം. നിരവധി സെലിബ്രിറ്റികളും ആരാധകരും പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ഇളയരാജയ്ക്ക് ആശംസകൾ നേർന്നു. മെലഡി ഗാനങ്ങളും അടിപൊളി നമ്പറുകളുമായി ഇളയരാജയുടെ ഗാനങ്ങൾ എന്നും ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഇസൈ ജ്ഞാനി ഇളയരാജയെക്കുറിച്ച്  അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ ഇതാ..

2010 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷണും 2018 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പദ്മവിഭൂഷണും ഇദ്ദേഹത്തിന് ലഭിച്ചു. ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര ഒരിക്കൽ ഇദ്ദേഹം തയ്യാറാക്കിയ സിംഫണി അവതരിപ്പിച്ചിരുന്നു. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്. ഇവയിൽ മികച്ച സംഗീത സംവിധാനത്തിനുള്ള മൂന്ന് അവാർഡുകളും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള രണ്ട് അവാർഡും ഉൾപ്പെടുന്നു.

ഇന്ത്യൻ നാടോടി സംഗീതവും പരമ്പരാഗത ഇന്ത്യൻ ഉപകരണങ്ങളും പാശ്ചാത്യ ക്ലാസിക്കൽ സംഗീത സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്നതിൽ രാജ പ്രഗത്ഭനാണ്. പോലീസ്, ആർമി, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ അവശ്യ സേവന ദാതാക്കൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ഇളയരാജ 2020 മെയ് മാസത്തിൽ ഭാരത് ഭൂമി എന്ന ഗാനം പുറത്തിറക്കിയിരുന്നു. ജനപ്രിയ പിന്നണി ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം ആണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം ഇളയരാജ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തമിഴ്, ഹിന്ദി ഭാഷകളിൽ പുറത്തിറക്കിയിരുന്നു.

Also Read- ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

അടുത്തിടെ, മുതിർന്ന സംഗീതസംവിധായകനായ ഇളയരാജ ചെന്നൈയിൽ തന്റെ പുതിയ മ്യൂസിക് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. പുതിയ സ്റ്റുഡിയോയിൽ ആലപിക്കുന്ന ആദ്യ ഗാനം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയിലേതായിരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. വിജയ് സേതുപതിയും സൂരിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു.

1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ശ്രീദേവി നായകനായ സദ്മ എന്ന കമൽഹാസൻ ചിത്രത്തിലൂടെയാണ് ഇളയരാജ ഹിന്ദി സംഗീത ലോകത്ത് അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. ഇളയരാജയോടുള്ള ആദരപൂർവ്വം, അദ്ദേഹത്തെ ഇസൈ ജ്ഞാനി എന്നാണ് വിളിക്കാറുള്ളത്.

ജീവ ആണ് ഇളയരാജയുടെ ഭാര്യ. കാർത്തിക് രാജ, യുവാൻ ശങ്കർരാജ, ഭവതരണി എന്നീ മൂന്നു മക്കളും സംഗീത മേഖലയിൽ പ്രശസ്തരാണ്. ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ തമിഴ് സിനിമയിലെ പ്രശസ്തനായ ഒരു ഗാനരചയിതാവും, സംഗീതസംവിധായകനും കൂടിയാണ്. ഇളയരാജയുടെ ജീവചരിത്രമായ ലൈഫ് ഓഫ് മ്യൂസിക് എന്ന ഗ്രന്ഥം രചിച്ചത് പത്മാവതി എന്ന സഹോദരിയാണ്.
Published by: Rajesh V
First published: June 2, 2021, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories