HOME /NEWS /Film / തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു

തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു

തെലുങ്ക് സിനിമയിൽ കോമഡി വേഷങ്ങളിൽ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്

തെലുങ്ക് സിനിമയിൽ കോമഡി വേഷങ്ങളിൽ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്

തെലുങ്ക് സിനിമയിൽ കോമഡി വേഷങ്ങളിൽ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്

  • Share this:

    തെലുങ്ക് നടൻ അല്ലു രമേശ്(52) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. സംവിധായകൻ ആനന്ദ് രവിയാണ് നടന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്.

    തെലുങ്ക് സിനിമയിൽ കോമഡി വേഷങ്ങളിൽ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്. 2001 ൽ പുറത്തിറങ്ങിയ ചിരുജല്ലു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്.

    ബൊമ്മലട്ട, മതുര വൈൻസ്, വീഥി, ബ്ലേഡ് ബാബ്ജി, നെപ്പോളിയൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ അനുകോനി പ്രണയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

    ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം.

    First published:

    Tags: Obit news, Obituary, Tollywood news