• HOME
  • »
  • NEWS
  • »
  • film
  • »
  • National Cinema Day | നാളെ ദേശീയ സിനിമാ ദിനം; 75 രൂപയ്ക്ക് ഓൺലൈനായി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് എങ്ങനെ?

National Cinema Day | നാളെ ദേശീയ സിനിമാ ദിനം; 75 രൂപയ്ക്ക് ഓൺലൈനായി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് എങ്ങനെ?

എങ്ങനെ 75 രൂപയ്ക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് നോക്കാം

  • Last Updated :
  • Share this:
    സെപ്റ്റംബർ 16ന് നടത്താനിരുന്ന ദേശീയ സിനിമാ ദിനം നാളെയാണ് രാജ്യത്തുടനീളം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI) രാജ്യത്തെ 4000 സ്‌ക്രീനുകളിൽ 75 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം പ്രേക്ഷകർക്ക് നൽകുകയാണ്. ആദ്യം ദേശീയ സിനിമാ ദിനം സെപ്തംബർ 16നാണ് ആചരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീട് സെപ്റ്റംബർ 23 ലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ സാധാരണ ദിവസങ്ങളിൽ തിയേറ്ററുകളിൽ സിനിമാ ടിക്കറ്റിന് 300 മുതൽ 500 രൂപ വരെയുള്ള നിരക്കാണ് ഈടാക്കുന്നത്. പ്രീമിയം, റിക്ലൈനർ സീറ്റുകൾക്ക് പ്രേക്ഷകരിൽ നിന്ന് 1,000 രൂപ മുതൽ 1,500 രൂപ വരെയും ഈടാക്കും. എന്നാൽ ഈ സിനിമാ ദിനത്തിൽ സിനിമ കാണാൻ വെറും 75 രൂപ നൽകിയാൽ മതി എന്നുള്ള വലിയ ഓഫർ സ്ഥിരമായി സിനിമ കാണുന്നവർക്ക് സന്തോഷ വാർത്ത തന്നെയാണ്.

    കൂടാതെ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI ) തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ഓഫറിനെക്കുറിച്ച് പോസ്റ്റു ചെയ്‌തിട്ടുണ്ട്. "മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (MAI) ഇന്ത്യയിലുടനീളമുള്ള സിനിമാസും, ദേശീയ സിനിമയെ അടയാളപ്പെടുത്തുന്നതിനായി 75 രൂപ നിരക്കിൽ സിനിമകൾ കണ്ടുകൊണ്ട് ഒരു ദിവസം ചെലവഴിക്കാൻ സിനിമാപ്രേമികളെ സ്വാഗതം ചെയ്യുന്നു. ദേശീയ സിനിമാ ദിനം സെപ്തംബർ 16ന് ആചരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിവിധ 'തത്പരകക്ഷികളുടെ' അഭ്യർത്ഥന മാനിച്ച്, പരമാവധി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, അത് സെപ്റ്റംബർ 23-ലേക്ക് മാറ്റിയിരിക്കുകയാണ്."

    also read : മൂൺലൈറ്റിംഗ്: 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ; ഇത്തരക്കാർക്ക് കമ്പനിയിൽ ഇടമില്ലെന്ന് ചെയർമാൻ

    അതേസമയം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ്, കാര്‍ണിവല്‍, മിറാജ്, സിറ്റി പ്രൈയ്ഡ്, ഏഷ്യ, വേവ്, ഡിലൈറ്റ് തുടങ്ങി രാജ്യത്തുടനീളമുള്ള മള്‍ട്ടിപ്ലക്സുകളുടെ സ്‌ക്രീനുകള്‍ ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച്‌ 75 രൂപയുടെ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ബ്രഹ്മാസ്‌ത്രയുടെ വിജയമാണ് ദേശീയ സിനിമ ദിനാചരണം 23ലേക്ക് മാറ്റാന്‍ കാരണം എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

    ഇനി എങ്ങനെ 75 രൂപയ്ക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് നോക്കാം

    - PVR അല്ലെങ്കിൽ Wave തുടങ്ങിയ മൾട്ടിപ്ലക്സുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
    - നിങ്ങളുടെ വിശദാംശങ്ങൾ നൽകി സൈൻ അപ്പ് ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക.
    - നിങ്ങളുടെ നഗരവും നിങ്ങളുടെ പ്രദേശത്തെ തിയേറ്ററും തിരഞ്ഞെടുക്കുക.

    - നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സിനിമ തിരഞ്ഞെടുക്കുക.

    - ശേഷം സമയം തിരഞ്ഞെടുത്ത് UPI, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് രീതികൾ വഴി പണമടയ്ക്കുക

    എന്നാൽ മൂന്നാംകക്ഷികളായി പ്രവർത്തിക്കുന്ന ഓൺലൈൻ ആപ്പുകളോ വെബ്‌സൈറ്റുകളോ അധിക ഫീസ് ഈടാക്കാൻ സാധ്യതയുണ്ടെന്ന കാര്യം വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന് BookMyShow 75 രൂപ രൂപയ്ക്ക് പുറമേ, അധിക ഇന്റർനെറ്റ് ചെലവുകളും ജിഎസ്‌ടിയും ഈടാക്കും. അതിനാൽ, അധിക നിരക്ക് നൽകാൻ ആഗ്രഹിക്കാത്തവർ ടിക്കറ്റ് എടുക്കാൻ സിനിമാ ദിനത്തിൽ നേരിട്ട് സിനിമാ തിയേറ്ററിൽ തന്നെ പോകാൻ ശ്രമിക്കുക.
    Published by:Amal Surendran
    First published: