എന്റെ ഉമ്മാന്റെ പേര്: കച്ചവടക്കാരനായി ടൊവിനോ

news18india
Updated: October 16, 2018, 11:35 AM IST
എന്റെ ഉമ്മാന്റെ പേര്: കച്ചവടക്കാരനായി ടൊവിനോ
  • Share this:
വേഷപ്പകർച്ചകളിൽ വ്യത്യസ്തത പുലർത്തുന്ന നടൻ എന്നു പറഞ്ഞാൽ ടൊവിനോ തോമസിന്റെ കാര്യത്തിൽ തീരെ അതിശയോക്തിയുണ്ടാവില്ല. എന്റെ ഉമ്മാന്റെ പേര് എന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു കച്ചവടക്കാരന്റെ വേഷത്തിൽ എത്തുകയാണ് ടൊവിനോ. ഹമീദ് എന്ന നാട്ടിൻപുറത്തുകാരനാണു താരം ഈ ചിത്രത്തിൽ. പുതുമുഖം സായിപ്രിയയാണു നായിക. ഉർവശിയും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യൻറെതാണ് ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹായി ആയിരുന്നു സംവിധായകൻ.



"'അമ്മ-മകൻ ബന്ധത്തിനു ഊന്നൽ കൊടുക്കുന്നതാണു ചിത്രം. ഹമീദിന്റെ ജീവിത യാത്രയാണു കഥ. എഴുത്തു കഴിഞ്ഞപ്പോൾ തന്നെ ഉർവശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുന്നിൽ വന്നത്. അവതരിപ്പിച്ചപ്പോൾ സമ്മതം ലഭിച്ചു," സംവിധായകൻ ജോസ് പറയുന്നു.

മലബാർ കേന്ദ്രീകരിച്ചാണു ഷൂട്ടിംഗ്. തലശ്ശേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിലാണു ഷൂട്ടിംഗ്. ഇനി ഏതാനും ദിവസങ്ങൾ കൂടി ഷൂട്ടിംഗ് കഴിഞ്ഞാൽ ചിത്രം ഈ വർഷം തന്നെ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമമാവും പിന്നീട്. ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, സിദ്ധിഖ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. നിർമ്മാണം ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ്.

First published: October 16, 2018, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading