നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | 'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേ'; ബേസിലിനോട് ടൊവിനോ

  Tovino Thomas | 'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേ'; ബേസിലിനോട് ടൊവിനോ

  ബേസിലിനെ പരാമര്‍ശിച്ച് ടോവിനോ കുറിച്ചതാണിപ്പോള്‍ വൈറലാവുന്നത്

  • Share this:
   അര്‍ജുന്‍ അശോകന്‍(Arjun Ashokan), ബേസില്‍ ജോസഫ് (Basil Joseph), എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച 'ജാന്‍.എ.മന്‍' (Janeman) മികച്ച അഭിപ്രായം നേടി  മുന്നേറി കൊണ്ടിരിക്കുമ്പോള്‍ നടന്‍ ടൊവിനോയുടെ പ്രതികരണമാണ് വൈറലാവുന്നത്.

   'ജാന്‍ എ മനിന്റെ ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ ബേസിലില്‍ നിന്ന് കേല്‍ക്കാന്‍ തുടങ്ങിയ ജാന്‍ എ മന്‍ കണ്ടു. മുഖത്ത് വെളിച്ചം കൊണ്ട് വരുന്ന ഒരു ഡാര്‍ക്ക് കോമഡി ചിത്ര'മെന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തിയെന്ന് പറഞ്ഞ താരം മുഴുവന്‍ ജാന്‍ എ മന്‍ ടീമിനെയും അഭിനന്ദിച്ചു

   ഇതിനോടൊപ്പം ബേസിലിനെ പരാമര്‍ശിച്ച് ടോവിനോ കുറിച്ചതാണിപ്പോള്‍ വൈറലാവുന്നത്. 'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്' എന്നാണ് ബേസിലിനെ ടാഗ് ചെയ്ത് താരം പറഞ്ഞിരിക്കുന്നത്.   ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ എന്നിവരും ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്.

   Also Read - തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ 'ജാന്‍.എ.മന്‍'; ട്രെയ്‌ലര്‍ പുറത്തിറങ്ങി

   ചിരി,ചിന്ത ചിരി അടിപൊളി പടം ചിദംബരം എന്നാണ് അജു വര്‍ഗീസിന്റെ അഭിപ്രായം. 'എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, അത് നന്നായി കാപ്ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍, അത് ഒരു വിരുന്ന് ആണെന്നാണ് അജു കുറിച്ചത്.   'നന്നായി എഴുതി, മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത്, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സൂപ്പര്‍ സ്മാര്‍ട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളില്‍ മാത്രമാണ് നടക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍' - രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.

   ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

   ചിത്രത്തില്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

   സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.
   Published by:Karthika M
   First published:
   )}