ഡ്യൂപ്പിനെ ഉപയോഗിക്കില്ലെന്ന വാശിയൊന്നും ഇല്ലാത്ത ആളാണ് താനെന്ന് നടൻ ടൊവിനോ തോമസ്. ഡ്യൂപ്പിന്റെ ജീവിതത്തിന് വിലയില്ലെന്ന ധാരണയില്ല. എന്നാൽ അവർ ട്രെയിൻഡ് ആയിരിക്കും. ട്രെയിൻഡ് ആയിട്ടുള്ളവർ ചെയ്യുമ്പോൾ അപകടം കുറയും. എന്നാൽ കള എന്ന ചിത്രത്തിലെ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യേണ്ടതായിരുന്നില്ലെന്നും ടൊവിനോ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ന് റിലീസ് ചെയ്ത 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.
Also Read ടൊവിനോയ്ക്ക് പരിക്കേറ്റ ചിത്രം കളയിലെ അഭ്യാസപ്രകടനങ്ങൾ ഇങ്ങനെ; വീഡിയോ പുറത്ത്
‘കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.’–കള എന്ന സിനിമയെക്കുറിച്ച് ടൊവീനോ പറയുന്നതിങ്ങനെ.
രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള,ആരിഷ്, 18ആം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും "കള". ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.
ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനിൽ' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.
ഇവർക്ക് പുറമേ, 'ബാസിഗർ' എന്ന പേരിൽ ഒരു നായയും ഈ സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു