• HOME
  • »
  • NEWS
  • »
  • film
  • »
  • ഫായിസിന്റെ ഡയലോഗിൽ ഈദ് ആശംസയുമായി ടൊവിനോ തോമസ്

ഫായിസിന്റെ ഡയലോഗിൽ ഈദ് ആശംസയുമായി ടൊവിനോ തോമസ്

Tovino Thomas adopts Fayis' dialogue and sends Eid wishes | ഫായിസിന്റെ വാചകം വീണ്ടും ഹിറ്റ്‌

ഫായിസ്, ടൊവിനോ തോമസ്

ഫായിസ്, ടൊവിനോ തോമസ്

  • Share this:
‘ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്... എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...' ഒരു കടലാസ്സു പൂവുണ്ടാക്കുന്നത് വീഡിയോയിൽ പകർത്താൻ നേരം അത് ശരിയായില്ലെങ്കിലും വിഷമിക്കാതെ പോസിറ്റീവ് ആയി ചിന്തിച്ച കൊച്ചുമിടുക്കൻ ഫായിസിന്റെ വീഡിയോ കേരളക്കരയാകെ നെഞ്ചോട് ചേർത്ത് കഴിഞ്ഞു.

ഈ വാചകം കടമെടുത്ത് മിൽമയുടെ പരസ്യവാചകവും വന്നു. തൊട്ടുപിന്നാലെ മലപ്പുറംകാരൻ ഫായിസിന് പ്രതിഫലമായി 10,000 രൂപയും സ്മാർട്ട് ടി.വിയും വീട്ടിലെത്തി. പ്രതിഫല തുകയേക്കാൾ കൂടുതൽ ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

ഇപ്പോൾ നടൻ ടൊവിനോ തോമസ് ഫായിസിന്റെ വാചകവുമായി സാമ്യമുള്ള ഈദ് ആശംസാ കാർഡുമായി സോഷ്യൽ മീഡിയയിൽ എത്തുന്നു. (പോസ്റ്റ് ചുവടെ).








View this post on Instagram






A post shared by Tovino Thomas (@tovinothomas) on






മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രതാ സന്ദേശമായും, ട്രോളുകളായും ഫായിസിന്റെ സന്ദേശം ഹിറ്റായിക്കഴിഞ്ഞു.
Published by:user_57
First published: