• HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'തീ മിന്നല്‍'; കാണാക്കാഴ്ചകളുമായി മിന്നല്‍ മുരളിയുടെ മേക്കിങ്ങ് വീഡിയോ പുറത്ത്‌

Minnal Murali | 'തീ മിന്നല്‍'; കാണാക്കാഴ്ചകളുമായി മിന്നല്‍ മുരളിയുടെ മേക്കിങ്ങ് വീഡിയോ പുറത്ത്‌

ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ ടൊവിനൊയും പേസില്‍ ജോസഫുമടക്കം നിരവധി പേര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്

  • Share this:
    മലയാളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ നായകനായ ചിത്രത്തിന്‍ നായകനോളം തന്നെ പ്രാധാന്യം വില്ലനുമുണ്ട്. ഇപ്പോഴിതാ 'മിന്നല്‍ മുരളി' ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

    ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ ടൊവിനൊയും പേസില്‍ ജോസഫുമടക്കം നിരവധി പേര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ കലാ സംവിധായകനും ആകാംക്ഷയുണര്‍ത്തുന്ന പല വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്.



    സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

    മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: 'കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.

    ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
    Published by:Karthika M
    First published: