വാവ സുരേഷിന് കോമ്പറ്റിഷനുമായി മലയാള സിനിമയിൽനിന്നുമൊരാൾ. കയ്യിൽ പാമ്പിൻകുഞ്ഞിനെ ലാളിക്കുന്ന വീഡിയോയുമായി വരുന്നത് ആരെന്ന് കണ്ടോ? മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുന്നയാൾ മറ്റാരുമല്ല. ടൊവിനോ തോമസ് ആണ്. താൻ 'വാവ സുരേഷ് മോഡിലാണ്' എന്ന് ടൊവിനോ വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു.
പാമ്പുകളെ പിടിക്കുകയും അവരെ കയ്യിലിട്ട് അമ്മാനമാടുകയും ചെയ്യുന്ന വാവ സുരേഷിന് അത്യാവശ്യം വെല്ലുവിളിയുയർത്തി പുഷ്പം പോലെ പാമ്പിൻകുഞ്ഞിനെ കളിപ്പിക്കുകയാണ് ടൊവിനോ.
കഴിഞ്ഞ ദിവസങ്ങളിൽ ടൊവിനോയുടെ ഫിറ്റ്നസ് വീഡിയോ വൈറലായിരുന്നു. ഹൈ ജമ്പ്, ലോംഗ് ജമ്പ് പരീക്ഷണങ്ങളാണ് ടൊവിനോ നടത്തിയത്. ഇതൊന്നും കൂടാതെ, ട്രെയിനർ അലി അസ്കറെ നിലത്തു കിടത്തി അദ്ദേഹത്തിന്റെ മുകളിലൂടെ ടൊവിനോ ചാടുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.