Thallumaala | 'ഓളെ മെലഡി' ടോവിനോ- കല്യാണി ചിത്രം 'തല്ലുമാല'യിലെ പുതിയ ഗാനം പുറത്ത്
Thallumaala | 'ഓളെ മെലഡി' ടോവിനോ- കല്യാണി ചിത്രം 'തല്ലുമാല'യിലെ പുതിയ ഗാനം പുറത്ത്
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
Last Updated :
Share this:
ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന തല്ലുമാലയിലെ പുതിയ ഗാനം പുറത്തിറങ്ങി.. വിഷ്ണു വിജയുടെ സംഗീതത്തിൽ ഹരിചരൺ , ബെന്നി ദയാൽ വിഷ്ണു വിജയ് എന്നിവർക്കൊപ്പം നടൻ സലിം കുമാറും ചേർന്ന് ആലപിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത് .ചിത്രം ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിതരണം - സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ് കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രിം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.