നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'മിന്നല്‍ മുരളി' എപ്പോള്‍ പുറത്തിറങ്ങും; നെറ്റ്ഫ്ലിക്സിലെ റിലീസിംഗ് ടൈം പങ്കുവെച്ച് ടൊവീനോ തോമസ്

  Minnal Murali | 'മിന്നല്‍ മുരളി' എപ്പോള്‍ പുറത്തിറങ്ങും; നെറ്റ്ഫ്ലിക്സിലെ റിലീസിംഗ് ടൈം പങ്കുവെച്ച് ടൊവീനോ തോമസ്

  സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!

  • Share this:
   മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന ബേസിൽ ജോസഫ് - ടോവിനോ തോമസ് കൂട്ടുകെട്ടിന്റെ ചിത്രമാണ് മിന്നൽ മുരളി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിംഗ് ടൈം പുറത്ത് വന്നിരിക്കുകയാണ്

   മിന്നല്‍ മുരളി ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 1:30 ന് ആയിരിക്കും നെറ്റ്ഫ്ലികിസ് വഴി പുറത്തിറങ്ങുക. ടൊവീനോ തോമസ് (Tovino Thomas) റിലീസിംഗ് ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു ശേഷം എത്തുന്ന നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ റിലീസാണ്  മിന്നല്‍ മുരളി.

   വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!

   സൂപ്പർ ഹീറോ ചിത്രം വെല്ലുവിളികൾ നിറഞ്ഞത്: മിന്നൽ മുരളിയെക്കുറിച്ച് ബേസിൽ ജോസഫ്

   1990-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ഇടിമിന്നലെറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിൻ പുറത്തെ തയ്യൽക്കാരന്റെ കഥ പറയുന്ന സിനിമയാണ്. ബേസിൽ ജോസഫാണ് (Basil Joseph) ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പർ താരം ടൊവിനോ തോമസിനെ (Tovino Thomas) ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്ന സിനിമയാണിത്.

   ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫിന്റെ വാക്കുകൾ- "മിന്നൽ മുരളി എന്ന ആശയം 2018ൽ എഴുത്തുകാരൻ അരുൺ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തിൽ ഒരു സൂപ്പർഹീറോ സിനിമ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരുക്കുക എന്നത്, ഏറ്റെടുത്താൽ ഇതിനു വേണ്ടി പൂർണമായും സമർപ്പിക്കുക തന്നെ വേണം.

   സി.ജിയും ആക്ഷൻ സീക്വൻസുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തിൽ യുക്തി ഭദ്രമാവണം, ഒരു സൂപ്പർഹീറോ കഥയുടെ സ്കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കിൽ എല്ലാം പെട്ടെന്ന് തന്നെ തെറ്റിയേക്കാം.

   എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു, അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്‌തമായ കൈകളിൽ ഏൽപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ, മലയാളത്തിലെ ഒരു സൂപ്പർ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം കൂടിയായിരുന്നു.

   വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നൽ മുരളിയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിലേക്ക് വന്നു. ഞാൻ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നൽകിയിട്ടുണ്ട്, ! അത് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ബേസിൽ ജോസഫ് പറഞ്ഞു.
   Published by:Jayashankar AV
   First published: